«

»

Print this Post

യു.എ.ഇ ആറു മാസത്തെ തൊഴില്‍ നിരോധന വ്യവസ്ഥ റദ്ദാക്കി. ആദ്യ ജോലി അവസാനിപ്പിച്ച് ആറു മാസം കാത്തിരിക്കേണ്ട. ഉടന്‍ ജോലിയില്‍ പ്രവേശിക്കാം

 

uae mol

 

യു.എ.ഇ: തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ പരസ്പര ധാരണയോടെ തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് വര്‍ക്ക് പെര്‍മിറ്റ് റദ്ദ് ചെയ്യുകയാണെങ്കില്‍ തൊഴിലാളിക്ക് മേല്‍ ആറു മാസത്തെ തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് യുഎ.ഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 2016 ജനുവരി മുതലാണ്‌ ഈ വ്യവസ്ഥ നിലവില്‍ വരിക. 
ഇത് പ്രകാരം തൊഴിലാളി ആദ്യ ജോലിയില്‍ രണ്ടു വര്‍ഷം തുടര്‍ന്നില്ലെങ്കില്‍ പോലും പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് ആവശ്യമായ പുതിയ വര്‍ക്ക് പെര്‍മിറ്റ്‌ ഉടനെ തന്നെ മന്ത്രാലയം നല്‍കും.
എന്നാല്‍ ലെവല്‍ 4,5 എന്നീ വിഭാഗങ്ങളില്‍ പെടുന്ന തൊഴിലാളികള്‍ ആദ്യ സ്ഥാപനത്തില്‍ ആറു മാസം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഈ ആനുകൂല്യം ലഭ്യമാകില്ല. 
കഴിഞ്ഞ സെപ്റ്റംബരില്‍ തൊഴില്‍ മന്ത്രി സഖര്‍ ഖോബാഷ് രൂപം നല്‍കിയിയ പുതിയ നിയമങ്ങളുടെ ഭാഗമായാണ് ഈ വ്യവസ്ഥ നടപ്പിലാക്കുന്നത്. പുതിയ വര്‍ഷം മുതല്‍ ഈ വ്യവസ്ഥ നടപ്പിലാക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ മന്ത്രാലയം പൂര്‍ത്തിയാക്കിയതായി മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വ്യവസ്ഥ നിലവില്‍ വരുന്നതോടെ തൊഴിലാളികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റിനായി കാത്തിരിക്കേണ്ട അവസ്ഥ ഇല്ലാതാകുമെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഹുമൈദ് റാഷിദ് ബിന്‍ ദിമാസ് അല്‍ സുവൈദി വ്യക്തമാക്കി. തൊഴിലില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാക്കിയില്ലെങ്കില്‍ പോലും തൊഴിലാളി സ്ഥാപനവുമായുള്ള തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് വര്‍ക്ക് പെര്‍മിറ്റ്‌ റദ്ദ് ചെയ്‌താല്‍ ഉടന്‍ തന്നെ പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് ആവശ്യമായ അനുമതി നല്‍കും.

Ministry-of-Labour

നിലവില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പരസ്പര ധാരണയോടെ തൊഴില്‍ അവസാനിപ്പിക്കുന്ന തൊഴിലാളികളെയും ഉടനെ തന്നെ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് അല്‍ സുവൈദി പറഞ്ഞു. വര്‍ക്ക് പെര്‍മിറ്റ്‌ റദ്ദ് ചെയ്യുന്ന തിയ്യതി മുതല്‍ ആറു മാസത്തിനു ശേഷം മാത്രമാണ് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് അനുവാദം നല്‍കുക.  
എന്നാല്‍ പുതിയ നിയമ പ്രകാരം തൊഴിലാളിയും തൊഴിലുടമയും പരസ്പര ധാരണയോടെ തയ്യാറാക്കി ഒപ്പ് വെച്ച തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ രണ്ടു കക്ഷികളും പൂര്‍ണ്ണമായും പാലിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പുതിയ സ്ഥാപനത്തില്‍ പ്രവേശിക്കാനുള്ള അനുമതി ലഭ്യമാകുക.    
രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയില്ല എന്ന കാരണത്താല്‍ കഴിഞ്ഞ വര്‍ഷം ഏതാണ്ട് 340,000 തൊഴിലാളികള്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായിരുന്നുവെന്ന് അല്‍ സുവൈദി പറഞ്ഞു. ഇത്തരം പരിചയ സമ്പന്നത തൊഴില്‍ മേഖലക്ക് നഷ്ടമാകുന്നത് തടയാനാണ് പുതിയ വ്യവസ്ഥക്ക് രൂപം നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Permanent link to this article: http://pravasicorner.com/?p=18030

Copy Protected by Chetan's WP-Copyprotect.