«

»

Print this Post

വര്‍ഷങ്ങളായി നികുതി അടക്കാത്ത 18 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്നും കല്യാണ്‍ ജുവല്ലെഴ്സും ലിസ്റ്റില്‍

it

വന്‍ തോതില്‍ ആദായ നികുതി നല്‍കാനുള്ളവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തി അവരെ നികുതി അടക്കാന്‍ നിര്‍ബന്ധിതരാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി 18 സ്ഥാപനങ്ങളുടെ പട്ടിക കേന്ദ്ര ധനകാര്യ വകുപ്പ് പ്രസിദ്ധപ്പെടുത്തി. 1100 കോടിരൂപയാണ് ഇവര്‍ ആദായ നികുതിയായി അടക്കാനുള്ളത്. സ്വര്‍ണ്ണ-വജ്ര വ്യാപാര രംഗത്ത്‌ നിന്നുള്ളവരാണ് ഭൂരിഭാഗവും.
കേരളത്തില്‍ നിന്നുള്ള കല്യാണ്‍ ജുവല്‍സും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. 16.77 കോടി രൂപയാണ് ആദായ നികുതി ഇനത്തിലും കോര്‍പറേറ്റ് നികുതി ഇനത്തിലും ഇവര്‍ സര്‍ക്കാരിലേക്ക് അടക്കാനുള്ളതെന്ന് ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. നികുതിയായി അടക്കാനുള്ള തുക ഉടനെ അടക്കണമെന്ന് വകുപ്പ് ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. അതെ സമയം ഒളിവില്‍ പോയതായി സംശയിക്കപ്പെടുന്നവരുടെ വിവരങ്ങള്‍ അറിയാമെങ്കില്‍ അദായ നികുതി വകുപ്പിനെ അറിയിക്കണമെന്നും പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
ആദായ നികുതി വകുപ്പ് തയ്യാറാക്കിയ പട്ടിക കേന്ദ്ര ധനകാര്യ വകുപ്പ് പ്രസിദ്ധീകരണത്തിന് നല്‍കുകയായിരുന്നു. മൂന്നാം തവണയാണ് ഇത്തരത്തിലുള്ള പട്ടിക തയ്യാറാക്കി പ്രസിദ്ധീകരണത്തിന് നല്‍കുന്നത്. മുന്‍പ് രണ്ടു തവണയായി 2000 കോടിയോളം ബാധ്യത വരുത്തിയ 49 പേരുടെ ലിസ്റ്റ് ധനകാര്യ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

pravasicorner.com

ഈ ലിസ്റ്റില്‍ ഉള്ളവര്‍ ആദായ നികുതി വകുപ്പില്‍ നിന്ന് ഒളിച്ചു മാറി നടക്കുന്നവരോ നികുതി അടക്കാന്‍ കഴിവില്ലാത്തവരോ ആണെന്ന് വകുപ്പ് വ്യക്തമാക്കുന്നു. ഇവരുടെ പാന്‍ നമ്പറും, അടക്കാനുള്ള തുകയും, അവസാനം വെളിപ്പെടുത്തിയ വരുമാനവും അടക്കമാണ് പ്രസിദ്ധീകരണത്തിന് നല്‍കിയത്.
അഹമ്മദാബാദ് ആസ്ഥാനമായുള്ള ജഗ് ഹീത്ത് എക്സ്പോര്‍ട്ടേഴ്സ് പ്രവൈറ്റ് ലിമിറ്റഡ് നികുതിയിനത്തില്‍ അടക്കാനുള്ളത് 18.45 കോടി രൂപയാണ്. ജശുബായ് ജുവല്ലെഴ്സ് 32.13 കോടി രൂപയും, ലിവര്‍പൂള്‍ റീട്ടയില്‍ ഇന്ത്യ ലിമിറ്റഡ് 32.16 കോടി രൂപയും, ധര്‍മേന്ദ്ര ഓവര്‍സീസ്‌ 19.87 കോടി രൂപയും, പ്രഫുല്‍ എം.അഖാനി 29.11 കോടി രൂപയുമാണ് നികുതിയിനത്തില്‍ അടക്കാനുള്ളതായി വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള പേരുകളില്‍ ചിലത്. 

 

Permanent link to this article: http://pravasicorner.com/?p=18080

Copy Protected by Chetans WP-Copyprotect.