«

»

Print this Post

1000 രൂപ നോട്ടുകളില്‍ അച്ചടി പിശക്. പരാതിപ്പെടുന്നവര്‍ക്ക് മാറ്റി നല്‍കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം

 

1000

 

പുതുതായി ലഭിക്കുന്ന 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ ഒറിജിനല്‍ അല്ല എന്ന് പരാതിപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് പ്രസ്തുത നോട്ട് സ്വീകരിച്ചു പുതിയത് നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി പ്രിന്‍റിംഗ് ആന്‍ഡ്‌ മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (SPMCIL) പ്രസ്സുകളില്‍ പുതുതായി അച്ചടിച്ച 300 കോടി കറന്‍സി നോട്ടുകളിലാണ് പിശകുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 100 കോടിയുടെ നോട്ടുകള്‍ ഇതിനകം തന്നെ ബാങ്കുകളിലേക്കു മാറ്റുകയും ടെല്ലര്‍ മെഷീനുകളിലൂടെ വിതരണം ചെയ്തായുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
വ്യക്തികളുടെ കൈകളില്‍ എത്താന്‍ സാധ്യതയുള്ള ഇത്തരത്തിലുള്ള നോട്ടുകളാണ് മാറ്റി കൊടുക്കുന്നതിനായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇവ പ്രത്യക്ഷത്തില്‍ അസ്സല്‍ നോട്ടുകളാണെന്ന് തോന്നുമെങ്കിലും സൂക്ഷ്മ പരിശോധനയില്‍ മാത്രമേ ഇവയുടെ പിശകുകള്‍ കാണാന്‍ സാധിക്കൂ. ഈ നോട്ടുകള്‍ ബാങ്കുകള്‍ക്ക് പിന്നീട് റിസര്‍വ് ബാങ്കില്‍ നിന്നും മാറ്റിയെടുക്കാമെന്നും റിസര്‍വ് ബാങ്ക് ഔദ്യോഗിക വക്താവ് വ്യക്തമാക്കുന്നു.

pravasicorner.com

മധ്യപ്രദേശിലെ ദേവാസ്, മഹാരാഷ്ട്രയിലെ നാസിക്, കര്‍ണാടകയിലെ മൈസൂര്‍, പഷിച്മ ബംഗാളിലെ സല്‍ബോനി എന്നിവിടങ്ങളിലാണ് ബാങ്ക് നോട്ടുകള്‍ അച്ചടിക്കുന്നത്. ഇതില്‍ ദേവാസിലെയും നാസിക്കിലെയും പ്രസ്സുകള്‍ സര്‍ക്കാരിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി പ്രിന്‍റിംഗ് ആന്‍ഡ്‌ മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെതാണ്.
മൈസൂരിലെയും, സല്‍ബോനിയിലേയും പ്രസ്സുകളില്‍ നോട്ടുകള്‍ അച്ചടിക്കുന്നത് റിസര്‍വ് ബാങ്ക്അധികാര പരിധിയിലുള്ള ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് (BRBNMPL) ആണ്. 

 

Permanent link to this article: http://pravasicorner.com/?p=18115

Copy Protected by Chetan's WP-Copyprotect.