യു.പി യില്‍ 1000 രൂപ കോടി നിക്ഷേപിക്കുമെന്ന് എം.എ.യുസഫലി

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നോവില്‍ 1000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറുമായ എം.എ യൂസഫലി പ്രഖ്യാപിച്ചു.
ലക്നോവില്‍ ഒരു കണ്‍വെന്‍ഷന്‍ സെന്‍ററും ഷോപ്പിംഗ്‌ മാളും ഫൈവ് സ്റ്റാര്‍ ഹോട്ടലും നിര്‍മ്മിക്കുന്നതിനായാണ് നിക്ഷേപം നടത്തുക.
ലക്നോവില്‍ നടക്കുന്ന യു.പി പ്രവാസി ദിവസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ചയാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യു.പി.പ്രവാസി ദിവസ് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉദ്ഘാടനം ചെയ്തത്.
ഇതിനകം തന്നെ പതിമൂന്നോളം ധാരണാ പത്രങ്ങള്‍ ഒപ്പിട്ടു കഴിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും, കാനഡ, യു.എസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായി നൂറ്റി അന്‍പതോളം പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.   

 

You may have missed

Copy Protected by Chetan's WP-Copyprotect.