സൂപ്പര്‍ താരം പ്രിത്വിരാജിന് എതിരെയുള്ള ക്രിമിനല്‍ നടപടികള്‍ കേരള ഹൈക്കോടതി റദ്ദാക്കി.

 

PP

 

‘മദ്യപാനം ആരോഗ്യത്തിനു ഹാനീകരം’ എന്ന നിയമപരമായ മുന്നറിയിപ്പ് സിനിമയിലെ മദ്യപാന രംഗം കാണിക്കുന്ന ഒരു സീനില്‍ എഴുതി പ്രദര്‍ശിപ്പിക്കാത്തതിന് സൂപ്പര്‍ താരം പ്രിത്വിരാജിന് എതിരെ പോലീസ് എടുത്ത ക്രിമിനല്‍ നടപടികള്‍ കേരള ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ C.C.No.1869 / 2014 കേസിലെ ക്രിമിനല്‍ നടപടികളാണ് ജസ്റ്റിസ് കമാല്‍ പാഷ റദ്ദാക്കിയത്.  
പ്രിത്വിരാജ് പ്രധാന വേഷത്തില്‍ അഭിനയിച്ച ‘സെവന്‍ത് ഡേ’ എന്ന സിനിമയിലെ ഒരു മദ്യപാന രംഗത്തില്‍ നിയമ പരമായ മുന്നറിയിപ്പ് എഴിതി വെക്കാത്തതിനായിരുന്നു കേസെടുത്തത്. അബ്കാരി ആക്റ്റിലെ 55 I (1) & (2) വകുപ്പ് പ്രകാരമായിരുന്നു കേസ്. പിന്നീടുള്ള പല രംഗങ്ങളിലെ സീനുകളിലും എഴുതി കാണിച്ച പ്രസ്തുത മുന്നറിയിപ്പ് നിയമ പ്രകാരമുള്ള വലിപ്പത്തില്‍ ആയിരുന്നില്ല എന്നും ആളുകള്‍ക്ക് വായിക്കാന്‍ സാധിക്കാത്തതായിരുന്നു എന്നും ആരോപണം ഉണ്ടായിരുന്നു.
പ്രസ്തുത വകുപ്പിലെ പ്രദര്‍ശിപ്പിക്കുന്ന ‘വ്യക്തി’ എന്ന പരാമര്‍ശം അവ്യക്തമാണ് എന്ന് കോടതി വിലയിരുത്തി. അതിനാല്‍ മദ്യപാന സീനുകളില്‍ നിയമപരമായ മുന്നറിയിപ്പ് എഴുതി പ്രദര്‍ശിപ്പിക്കാത്തത്തിനു ആ സിനിമയില്‍ അഭിനയിച്ച അഭിനേതാവിന് എതിരെ മാത്രമായി കേസ് എടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.  
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിത്വിരാജിന് എതിരെയുള്ള തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ C.C.No.1869 / 2014 കേസിലെ ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 

You may have missed

Copy Protected by Chetan's WP-Copyprotect.