«

»

Print this Post

പേ.ടി.എം വഴി ബില്ലുകള്‍ അടക്കരുതെന്ന് ബി.എസ്.എന്‍.എല്‍

bsnl 1

 

പേ.ടി.എം (Paytm) എന്ന വെബ്സൈറ്റ് വഴി ഫോണ്‍ ബില്ലുകള്‍ അടക്കരുതെന്ന് ബി.എസ്.എന്‍.എല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതിനുള്ള അധികാരം പേ.ടി.എമ്മിന് നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഇറക്കിയ പത്രകുറിപ്പിലൂടെ ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ വ്യക്തമാക്കി.
ബി.എസ്.എന്‍.എല്‍ ബില്ലുകള്‍ സ്വീകരിക്കാനോ പണം അടക്കാനോ പേ.ടി.എമ്മിനെ ബി.എസ്.എന്‍.എല്‍ അധികാരപ്പെടുത്തിയിട്ടില്ല. പേ.ടി.എം വഴി ബില്‍ അടച്ചവരുടെ ഫോണ്‍ കണക്ഷനുകള്‍ ബി.എസ്.എന്‍.എല്‍ വിച്ചേദിക്കും. എന്നാല്‍ ഇത് വരെ പേ.ടി.എം വഴി ബി.എസ്.എന്‍.എലിന്റെ ബില്‍ അടച്ചവരുടെ കാര്യത്തില്‍ ഉപഭോക്തൃ മര്യാദയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.
ഇവര്‍ മൂന്നു ദിവസത്തിനുള്ളില്‍ ബി.എസ്.എന്‍.എല്‍ ഔദ്യോഗിക കൌണ്ടര്‍ മുഖേനയോ മറ്റു അംഗീകൃത വഴികളിലൂടെയോ ബില്‍ അടക്കുകയാണെങ്കില്‍ അവരുടെ കണക്ഷനുകള്‍ പുനസ്ഥാപിക്കും.
ബി.എസ്.എന്‍.എല്‍ ഉപഭിക്താക്കള്‍ക്ക് www.portal.bsnl.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനിലൂടെ ബില്‍ അടക്കാമെന്ന് പത്രകുറിപ്പ് വ്യക്തമാക്കുന്നു. 

 

Permanent link to this article: http://pravasicorner.com/?p=18192

Copy Protected by Chetan's WP-Copyprotect.