«

»

Print this Post

പ്രവാസി കാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ നടപടിക്കെതിരെ ഓ.ഐ.സി.സി മാര്‍ച്ച് ഡല്‍ഹിയില്‍

 

കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഓ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ മാര്‍ച്ച്‌ ചൊവ്വാഴ്ച രാവിലെ മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് എ കെ ആന്റണി ഉത്ഘാടനം ചെയ്യും. 
ഗള്‍ഫ് മേഖലയില്‍ നിന്നുമുള്ള പ്രതിനിധികള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മറ്റിയില്‍ നിന്നും ഗ്ലോബല്‍, നാഷണല്‍, റീജിണല്‍ കമ്മിറ്റി നേതാക്കള്‍ അടങ്ങുന്ന പ്രതിനിധി സംഘം ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന്  റീജിണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമല അറിയിച്ചു.
നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ പി എം നജീബ്, ഗ്ലോബല്‍ നേതാക്കളായ അഹ്മദ് പുളിക്കല്‍, അബ്ദുള്‍ ഹമീദ്, ചന്ദ്രന്‍ കല്ലട, അഷ്‌റഫ്‌ മൂവാറ്റുപുഴ, നൈസാം കോട്ടയം എന്നിവരും റീജിണല്‍ കമ്മിറ്റി നേതാക്കളായ ഇ കെ സലിം, റഫീക്ക്  കൂട്ടിലങ്ങാടി, സജൂബ്, നുഹ് പാപ്പിനശ്ശേരി, യൂത്ത് വിംഗ് പ്രസിഡണ്ട്‌ നബീല്‍ നയതലൂര്‍ എന്നിവരാണ് ദമ്മാമില്‍ നിന്നും ഡല്‍ഹിയില്‍ പോകുന്ന പ്രതിനിധി  സംഘത്തിലുള്ളത്.
ഡല്‍ഹിയില്‍ എത്തുന്ന ഓ.ഐ.സി..സി ദമ്മാം പ്രതിനിധി സംഘം  ദമ്മാം ഇന്‍റര്‍നാഷണല്‍ ഇന്ധ്യന്‍ സ്കൂളില്‍ നടക്കുന്ന അപരിഷ്കൃത തീരുമാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ടു കൊണ്ട് വിവിധ കേന്ദ്ര മന്ത്രിമാരെയും കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡണ്ട്‌ രാഹുല്‍ ഗാന്ധി എന്നിവരെയും കാണും.
ഇന്ധ്യന്‍ സ്കൂള്‍ ന്‍റെ ദൈനംദിന കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും, വിവിധ കരാര്‍ പദ്ധതികള്‍ സുതാര്യമായി നടപ്പിലാക്കണമെന്നും, ഫീസ്‌ വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊതു മാനദണ്ഡം ഏര്‍പ്പെടുത്തണമെന്നും, കുട്ടികളുടെ യാത്ര സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള വിശദമായ  നിവേദനം കേന്ദ്ര മന്ത്രിമാര്‍ക്ക് സമര്‍പ്പിക്കും. 

 

Permanent link to this article: http://pravasicorner.com/?p=18261

Copy Protected by Chetan's WP-Copyprotect.