വലിയ വാഹനങ്ങള്‍ വാങ്ങുന്നതിന് സൗദിയില്‍ വിദേശികള്‍ക്ക് വിലക്ക്

0
2

innova

 

സൗദി അറേബ്യ/ജിദ്ദ: അതിലധികമോ ആളുകളെ കയറ്റാന്‍ സാധിക്കുന്ന വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് വിദേശികള്‍ക്ക് ട്രാഫിക്ക് ജനറല്‍ ഡയരക്ടറേറ്റ് വിലക്കേര്‍പ്പെടുത്തി. വിദേശികള്‍ ഇത്തരം വാഹനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവന്ന പരാതികള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ്‌ ഈ തീരുമാനം.
എന്നാല്‍ അഞ്ചോ അതിലധികമോ അംഗങ്ങളുള്ള വിദേശി കുടുംബങ്ങള്‍ക്ക് ഈ വിലക്ക് ബാധകമാവില്ല. ഈ നിബന്ധന ബാധകമാകാത്ത വിദേശികളില്‍ നിന്ന് ലഭിക്കുന്ന രജിസ്ട്രേഷന്‍ അപേക്ഷകള്‍ നിരസിക്കണമെന്നു കാണിച്ചു ഡയരക്ടറേറ്റ് ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു.
വലിയ വാഹനങ്ങളുടെ അനധികൃത ഉപയോഗം ഇല്ലാതാക്കുകയാണ് വിലക്കിന്റെ ലക്‌ഷ്യം. പല വിദേശികളും ഇത്തരം വാഹനങ്ങള്‍ അനധികൃതമായി സ്കൂള്‍ ട്രിപ്പുകള്‍ അടക്കം ആളുകളെ കയറ്റുന്ന യാത്രാ വാഹനങ്ങളായി ഉപയോഗിക്കുന്നതായാണ് വകുപ്പിന് പരാതികള്‍ ലഭിക്കുന്നുവെന്ന് ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്സിന്‍റെ വാഹന കമ്മിറ്റി ചെയര്‍മാന്‍ ഒവൈദ കിഷി വ്യക്തമാക്കി.
പൊതുഗതാഗത സംവിധാനം കാര്യക്ഷമമല്ലാത്ത സൗദിയില്‍ ജോലി ചെയ്യുന്ന സ്ഥാപനം നല്‍കുന്ന വാഹന സൗകര്യമില്ലാത്ത പലരും ആശ്രയിക്കുന്നത് അനധികൃത ടാക്സികളെയും സുഹൃത്തുക്കളുടെ വാഹനങ്ങളെയുമാണ്.

pravasicorner.com

ട്രാഫിക് വകുപ്പിന്റെ അനുമതി ഇല്ലാതെ സ്കൂള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വാഹന സൗകര്യം നല്‍കുന്നതിന് സ്വകാര്യ വാഹനങ്ങള്‍ക്ക് വിലക്കുണ്ട്. കമ്പനികളിലേക്കും സ്ഥാപനങ്ങളിലേക്കും സ്വകാര്യ വാഹനങ്ങളില്‍ തൊഴിലാളികളെ എത്തിക്കുന്നതും നിയമ വിരുദ്ധമാണ്. ഇത്തരം വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്ത് പിഴ ഈടാക്കാറുണ്ട്. ഇത്തരക്കാര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനമോ കമ്പനികളോ വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് അധികൃതരുടെ നിലപാട്.
നിയമപരമായല്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്കും നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇത്തരം വാഹനങ്ങളില്‍ യാത്രാ സൗകര്യം നല്‍കുന്നത് രാജ്യ സുരക്ഷക്ക് ഭീഷണിയാണ് എന്നാണു അധികൃതരുടെ നിലപാട്.