വാഹനാപകടത്തില്‍ തളര്‍ന്ന ഷാമിലിന് ഓ.ഐ.സി.സി ദമ്മാം കണ്ണൂര്‍ ജില്ലാ കമ്മറ്റി ധന സഹായം നല്‍കി

b

 

സൗദി അറേബ്യ/ദമ്മാം: വാഹനാപകടത്തില്‍ പെട്ട് അരയ്ക്കു താഴ്വശം തളര്‍ന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്തി  മയ്യില്‍ കാര്യമ്പറാമ്പ് സ്വദേശി ഷാമിലിന് ഓ.ഐ.സി.സി ദമ്മാം റീജിയന്‍ കണ്ണൂര്‍ ജില്ലാകമ്മറ്റി  ധനസഹായം നല്‍കി.
ഓ.ഐ.സി.സി റീജിണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമലയില്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രസിഡണ്ട്‌ വേണുഗോപാല്‍ തളിപറമ്പ് അന്‍പതിനായിരം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി .
വേണു ഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗം ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. മുസ്തഫ നണിയൂര്‍ നംബ്രം സ്വാഗതവും സാജിദ് നന്ദിയും പറഞ്ഞു.

pravasicorner.com

ബിജു കണ്ണൂര്‍, ഉത്തമന്‍, നാരായണന്‍, മായന്‍, പ്രസാദ്‌ വാഴയില്‍, രാജേഷ്‌ പയ്യന്നൂര്‍, പി.പി.ഫാറൂക്ക്, സമീര്‍ എന്നിവര്‍ യോഗത്തില്‍  ആശംസകള്‍ അര്‍പ്പിച്ചു .
ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ സജീവമാക്കുവാനും തിരെഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ സജീവമായി ഇടപെടുവാനും കണ്ണൂര്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു.

 

You may have missed

Copy Protected by Chetan's WP-Copyprotect.