നീണ്ട 21 വര്‍ഷങ്ങള്‍ക്കു ശേഷം നാരായണ്‍ ചേട്ടന്‍ നാട്ടിലേക്ക്

Narayanan
സൗദി അറേബ്യ/റിയാദ്: മലപ്പുറം കുറ്റിപാല  സ്വദേശി  മങ്ങാരത്ത്  നാരായണ്‍ (57) എന്ന  നാരയണേട്ടന്‍   നിയമ പോരാട്ടത്തിനൊടുവില്‍  നാട്ടിലേക്ക്.   
റിയാദിലെ നസീമിനടുത്ത് ഒരു സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയിരുന്ന സമയത്താണ് നാരയാണന്‍ നിയമ പ്രശ്നങ്ങളില്‍ കുടുങ്ങുന്നത്. സ്വദേശി കഴുകുന്നതിനായി കൊണ്ട് വന്ന കാര്‍ മറ്റൊരു സ്വദേശി വന്നു കൊണ്ട് പോകുകയായിരുന്നു. കാര്‍ കൊണ്ട് പോകാന്‍ വന്ന സ്വദേശിയെ പരിചയമില്ലാത്തതിനാല്‍ താക്കോല്‍ കൈമാറാന്‍ നാരായണന്‍ വിസമ്മതിച്ചെങ്കിലും ഫോണിലൂടെ ഉടമസ്ഥനായ സ്വദേശി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് താക്കോല്‍ നല്‍കുകയായിരുന്നുവെന്ന് നാരായണന്‍ പറയുന്നു. കാര്‍ മോഷ്ടാക്കള്‍ നാരായണനെ സമര്‍ത്ഥമായി കബളിപ്പിക്കുകയായിരുന്നു.
അല്‍പ സമയത്തിന് ശേഷം യഥാര്‍ത്ഥ ഉടമസ്ഥന്‍ വന്നപോഴാണ് വാഹനം കൊണ്ട് പോയ സ്വദേശി മോഷ്ടാവാണെന്നു നാരായണന് മനസ്സിലാകുന്നത്‌. കാര്‍ ഉടമസ്ഥനോടോപ്പം പോലീസ് സ്റ്റേഷനില്‍ പരാതി  നല്‍കാന്‍ പോയ നാരായണനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കുകയായിരുന്നു. മോചനത്തിനായി ഒരു ലക്ഷത്തി അയ്യായിരം റിയാല്‍ നല്‍കണമെന്നായിരുന്നു കാറിന്റെ ഉടമയായ സ്വദേശിയുടെ ആവശ്യം.
പിന്നീട് കേസിന്റെ  ഒരുവേളയിലും കാറിന്റെ ഉടമസ്ഥന്‍  ഹജരവാത്ത അവസ്ഥ വന്നപ്പോള്‍  സാമൂഹിക പ്രവര്‍ത്തകനായ ലത്തീഫ് തെചിയുടെയും മറ്റും തിരച്ചിലിനൊടുവില്‍  പരാതിക്കാരനായ സൗദി പൌരനെ കണ്ടെത്തി കോടതിയില്‍  ഹാജരാക്കുകയായിരുന്നു. കോടതിയില്‍ എത്തിയപ്പോഴും തനിക്കു നഷ്ടമായ കാറിന് പകരമായി പണം ലഭിക്കണമെന്ന നിലപാടില്‍ സ്വദേശി ഉറച്ചു നിന്നു. പണം നല്‍കാന്‍ കഴിവില്ലാതിരുന്ന നാരായണന്‍ പാപ്പരനെന്നു തെളിയിക്കാന്‍ ഡിപ്ലോമാറ്റിക് അംഗങ്ങളായ  5   സാക്ഷികള്‍ കോടതിയില്‍ സത്യം ചെയ്ത് മൊഴി നല്‍കിയിരുന്നു.  

pravasicorner.com

തുടക്കത്തില്‍ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാവാതിരുന്ന സ്വദേശി പൗരന്‍ പിന്നീട് തനിക്കു അറുപതിനായിരം റിയാല്‍ തന്നാല്‍ ഒത്തു തീര്‍പ്പാക്കാം എന്ന നിലപാടില്‍ എത്തി.  ഒടുവില്‍ മാനുഷിക പരിഗണന വെച്ച് കോടതി വിധി പകര്‍പ്പ് കൈമാറുകയായിരുന്നു. 
കേസിന്റെ  എല്ലാ വേളകളിലും ഡിപ്ലോമാറ്റിക് അംഗങ്ങളായ ഫസല്‍ ആലുവ, അന്‍ഷാദ്‌ ആലുവ, നൗഷാദ്  ആലുവ, അഷറഫ് ചാലക്കല്‍,  സുബൈര്‍ മുട്ടം, അരുണ്‍ അച്യുതന്‍, മമ്മാലി കളമശ്ശേരി, അനീസ്‌ പെരിഞ്ഞനം എന്നിവര്‍ സഹകരിച്ചിരുന്നു. മടക്ക യാത്രക്കുള്ള ടിക്കറ്റ്‌ റിയാദിലെ പ്രവാസി സംസ്കാരിക വേദി നല്‍കി. 

 

You may have missed

Copy Protected by Chetan's WP-Copyprotect.