സൗദിയിലെ യാമ്പുവില്‍ സ്വകാര്യ പങ്കാളിത്തത്തോടെ റോഡ്‌ സുരക്ഷാ കാമ്പയിന് തുടക്കം കുറിച്ചു

0
1
aboo 1
റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട ”ടൂള്‍സ് ഫോര്‍ ലൈഫ്” ക്വിറ്റുകള്‍ GEMS ഡയരക്ടര്‍ അബൂബക്കര്‍ മേഴത്തൂര്‍ യാമ്പു ട്രാഫിക് ഡയരക്ടര്‍ ഫാലെഹ് ഉനൈസിക്ക് കൈമാറുന്നു.

 

സൗദി അറേബ്യ/യാമ്പു: സൗദി അറേബ്യയിലെ വ്യാവസായിക നഗരമായ യാമ്പുവിലെ  വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ കണക്കിലെടുത്ത് വണ്ടിയോടിക്കുന്നവരെയും യാത്രക്കാരെയും ബോധവല്‍കരിക്കുക എന്ന ലക്ഷ്യത്തോട് കൂടി GEMS  ഒരു വാരം നീണ്ടു നില്‍ക്കുന്ന റോഡ്‌ സുരക്ഷാ കാമ്പയിന് തുടക്കം കുറിച്ചു. 

യാമ്പു ട്രാഫിക് വിഭാഗത്തിന്റെ സഹകരണത്തോട് കൂടിയാണ് ഈ ക്യാമ്പയിന്‍. യാമ്പുവിലെ മുഴുവന്‍ ജനങ്ങളിലും ക്യാമ്പയിന്റെ സന്ദേശമെത്തിക്കുമെന്ന് GEMS ഡയരക്ടര്‍ അബൂബക്കര്‍ മേഴത്തൂര്‍, ഓഫീസ് അഡ്മിനിസ്ട്രെഷന്‍ മേധാവി അബ്ദുല്ല അല്‍  തിബേത്തി എന്നിവര്‍ അറിയിച്ചു. 

ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന റോഡ്‌ സുരക്ഷാ കാമ്പയിന് സഊദി അറേബ്യയുടെ മറ്റു ഭാഗങ്ങളിലും സംഘടിപ്പിക്കാനുള്ള പദ്ധതിയിലാണെന്ന് അധികൃതര്‍ അറിയിച്ചു. യാമ്പു ട്രാഫിക് ആസ്ഥാനത്ത് നടന്ന ഫ്ലാഗ് ഓഫ്‌ ചടങ്ങില്‍ യാമ്പു ട്രാഫിക് വിഭാഗം ഉന്നത ഉദ്യോഗസ്ഥരും GEMS മാനെജ്മെന്റ് പ്രതിധിനിധികളും പങ്കെടുത്തു. യാമ്പു ട്രാഫിക് ഡയരക്ടര്‍ ഫാലെഹ് ഉനൈസി, യാമ്പു സെയ്ഫ്റ്റി വിഭാഗം മേധാവി അബ്ദുല്ല അല്‍ ഗംദി അടക്കമുള്ളവര്‍ സന്നിഹിതയിരുന്നു.

റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട ”ടൂള്‍സ്  ഫോര്‍ ലൈഫ്” ക്വിറ്റുകള്‍ GEMS ഡയരക്ടര്‍ അബൂബക്കര്‍ മേഴത്തൂര്‍ യാമ്പു ട്രാഫിക് ഡയരക്ടര്‍ ഫാലെഹ് ഉനൈസിക്ക് കൈമാറി. അമിതമായ വേഗതയും അശ്രദ്ധയുമാണ് മിക്ക റോഡാപകടങ്ങള്‍ക്കും മുഖ്യ കാരണമെന്ന് ഫാലെഹ് ഉനൈസി പറഞ്ഞു. 

കര്‍ശനമായ ട്രാഫിക് നിയമങ്ങള്‍ മാത്രം ഫലം നല്‍കില്ല. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടിയും ഒരു ഭാഗത്ത് നടക്കുന്നതോടൊപ്പം പൊതുജന സഹകരണവും ശക്തമായ ബോധവല്‍ക്കരണവും അനിവാര്യമാണ്. നാളത്തെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളും യുവാക്കളും വാഹനാപകടങ്ങളുണ്ടായി ആശുപത്രി കിടക്കകളില്‍ മരണത്തോട് മല്ലിടുന്നത് അമിതമായ വേഗതവും ശ്രദ്ധക്കുറവും കൊണ്ട് മാത്രമാണെന്ന് കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.