സൗദി ബിന്‍ ലാദിന്‍ കമ്പനിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി..50,000 തൊഴിലാളികളെ പിരിച്ചു വിട്ടു… തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരത്തില്‍…

sbg

 

സൗദി അറേബ്യ (ജിദ്ദ/റിയാദ്): പദ്ധതികള്‍ മുടങ്ങിയത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിന്‍ ലാദിന്‍ കമ്പനി 50,000 വിദേശ ജോലിക്കാര്ക്ക്ര ഫൈനല്‍ എക്സിറ്റ് വിസ പതിച്ചു നല്കി.
എന്നാല്‍ എക്സിറ്റ് വിസ ലഭിച്ച തൊഴിലാളികള്‍ തങ്ങളുടെ കുടിശ്ശികയായ ശമ്പളം ലഭിക്കാതെ രാജ്യം വിട്ടു പോകില്ലെന്ന നിലപാടിലാണ്. ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടു കൊണ്ട് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ജിദ്ദയിലെ അല്‍ സലാമയിലെ കമ്പനിയുടെ ഹെഡ് ഓഫീസിനു മുന്പിലടക്കം രാജ്യത്തെ കമ്പനിയുടെ വിവിധ ഓഫീസുകളുടെ മുന്പില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പലയിടത്തും ഇത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
നാലു മാസത്തെ ശമ്പളവും ആനുകൂല്യങ്ങളുമാണ് ഭൂരിഭാഗം തൊഴിലാളികള്‍ക്കും ലഭിക്കാനുള്ളത്. മറ്റു പലര്‍ക്കും ആറു മാസത്തിലധികം ശമ്പളം ലഭിക്കാനുണ്ട്. ശമ്പളം ലഭിക്കാതായതോടെ ഭക്ഷണത്തിനും വാടകക്കും വകയില്ലാതെ ബുദ്ധിമുട്ടിലാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഫീസ്‌ നല്കാനില്ലാതെ എന്‍ജിനീയര്‍മാര്‍ അടക്കം പല ജീവനക്കാരുടെയും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയ അവസ്ഥയിലാണ്.
ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മാനെജ്മെന്റ് ഉടനെ രാജ്യം വിട്ടു പോകുന്നതിനുള്ള ഫൈനല്‍ എക്സിറ്റ് വിസ സ്വീകരിക്കുക അല്ലെങ്കില്‍ കുടിശ്ശികയായ ശമ്പളം മുഴുവനായി ലഭിക്കുന്നത് വരെ കാത്തിരിക്കുക എന്നീ രണ്ടു നിര്ദ്ദേഅശങ്ങളാണ് തൊഴിലാളികള്ക്ക് മുന്‍പില്‍ വെച്ചിരുന്നത്. രണ്ട് നിര്‍ദ്ദേശങ്ങളും തൊഴിലാളികള്‍ തള്ളിക്കളഞ്ഞിരുന്നു.
എക്സിറ്റ് വിസ ലഭിച്ച ഈ തൊഴിലാളികള്‍ക്ക് മുടങ്ങിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാന്‍ ഏകദേശം പത്ത് മില്യന്‍ സൗദി റിയാല്‍ വേണ്ടി വരുമെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഈ തുക ഇപ്പോഴത്തെ അവസ്ഥയില്‍ സമാഹരിക്കാന്‍ സാധിക്കില്ലെന്നാണ് കമ്പനിയുടെ നിലപാട്. എങ്കിലും അടുത്ത ആഴ്ചയോടെ ശമ്പള കുടിശ്ശിക തീര്‍ത്തു നല്‍കാം എന്ന് കമ്പനി അധികൃതര്‍ വാക്കാല്‍ ഉറപ്പു നല്‍കിയതായി തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ കമ്പനി അധികൃതരുടെ വാക്കുകള്‍ക്ക് വാക്കുകള്‍ക്ക് വിശ്വാസ യോഗ്യത ഇല്ലാത്തതിനാലാണ് കുത്തിയിരിപ്പ് സമരം നടത്തേണ്ടി വരുന്നതെന്നാണ് തൊഴിലാളികളുടെ പക്ഷം. രാജ്യത്തെ പല പദ്ധതികളും മുടങ്ങി കിടക്കുന്ന അവസ്ഥയില്‍ കമ്പനിക്ക് വാക്ക് പാലിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഔദ്യോഗികമായ ഉറപ്പു നല്‍കാത്തത് എന്നാണു തൊഴിലാളികള്‍ വിശ്വസിക്കുന്നത്.
ജിദ്ദയിലെയും മക്കയിലെയും മദീനയിലെയും പദ്ധതികള്‍ക്ക് കമ്പനിക്ക് അനുമതി നിഷേധിക്കപെട്ട സാഹചര്യത്തില്‍ കമ്പനിയുടെ നിര്‍മ്മാണ വിഭാഗത്തില്‍ അനേകം തൊഴിലാളികള്‍ അധികമായി വന്നിരുന്നു. ഇവരെയാണ് കമ്പനി ഘട്ടം ഘട്ടമായി പിരിച്ചു വിടുന്നത്.

 

You may have missed

Copy Protected by Chetan's WP-Copyprotect.