«

»

Print this Post

ബിന്‍ ലാദിന്‍ കമ്പനി പ്രതിസന്ധി: പിരിച്ചു വിട്ടവര്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുമെന്ന് മാനേജ്മെന്റ്

 sbg1

 

സൗദി അറേബ്യ: സൗദി ബിന്‍ ലാബിന്‍ കമ്പനിയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഫൈനല്‍ എക്സിറ്റ് വിസയില്‍ പിരിച്ചു വിടപ്പെട്ട വിദേശ തൊഴിലാളികളുടെ എണ്ണം 77.000 ആയി ഉയര്‍ന്നു. ഇതില്‍ ചിലര്‍ ഇതിനോടകം തന്നെ രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അതിനിടയില്‍ പിരിച്ചു വിടപ്പെട്ട തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള മുഴുവന്‍ തുകകളും കൊടുത്തു തീര്തുവെന്ന് ബിന്‍ ലാദിന്‍ കമ്പനി വക്താവ് യാസര്‍ അല്‍ അത്താസ് അവകാശപ്പെട്ടു. ഇനിയും പിരിച്ചു വിടുന്നവര്‍ക്കും മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഉറപ്പു വരുത്തും.
തൊഴിലാളികളെ പിരിച്ചു വിടുന്നത് നിര്‍മ്മാണ മേഖലയില്‍ സംഭാവിച്ചിട്ടുള്ള മാന്ദ്യത്തിന്റെ ഭാഗമായാണെന്ന് അത്താസ് വ്യക്തമാക്കി. ഇത് സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ്. നടന്നു കൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരണ അവസ്ഥയില്‍ എത്തുമ്പോള്‍ ഇത്തരം പിരിച്ചു വിടല്‍ എല്ലാ കമ്പനികളും ചെയ്യാറുണ്ട്. ഇപ്പോള്‍ പിരിച്ചു വിട്ട തൊഴിലാളികള്‍ പ്രത്യേക പ്രൊജെക്റ്റുകള്‍ക്കായി സമയ ബന്ധിതമായി നിയമനം നല്‍കിയവരാണ്.
എന്നാല്‍ ഫൈനല്‍ എക്സിറ്റ് ലഭിച്ച വിദേശികള്‍ക്ക് രാജ്യം വിടുന്നതിനു മുന്പായി നിയമ പ്രകാരം ലഭിക്കേണ്ട മുഴുവന്‍ തുകയും ലഭിച്ചു എന്ന് ഉറപ്പു വരുത്താന്‍ അധികൃതര്‍ തീരുമാനമെടുത്തിട്ടുണ്ട്. തൊഴില്‍ മന്ത്രാലയം സ്ഥിതിഗതികള്‍ വീക്ഷിക്കുന്നുന്ടെന്നും മുഴുവന്‍ വിദേശികള്‍ക്കും നിയമ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ മക്ക ശാഖാ ഡയരക്ടര്‍ അബ്ദുള്ള അല്‍ ഒലയാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏകദേശം 217,000 തൊഴിലാളികളാണ് സൗദി ബിന്‍ ലാദിന്‍ കമ്പനിയില്‍ ജോലിയെടുക്കുന്നത്. ഇതില്‍ രണ്ടു ലക്ഷം പേര്‍ വിദേശികളും 17,000 പേര്‍ സ്വദേശി തൊഴിലാളികളാണ്. എന്‍ജിനീയര്‍മാര്‍, അഡ്മിനിസ്ട്രെറ്റര്‍മാര്‍, ഇന്‍സ്പെക്ടര്‍മാര്‍ എന്നീ തസ്ഥികകലിലാണ് സ്വദേശികള്‍ ജോലിയെടുക്കുന്നത്. ഈ 17,000 ത്തോളം വരുന്ന സ്വദേശി ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ കമ്പനിക്കു സാധിച്ചിട്ടില്ല. ഇവര്‍ക്ക് ശമ്പളം നല്‍കണമെങ്കില്‍ പ്രതിമാസം ഏകദേശം 414 മില്യന്‍ റിയാല്‍ ആവശ്യമായി വരും. ഇവരോട് രാജി വെച്ച് പോകാനോ അല്ലെങ്കില്‍ കമ്പനിക്കു പദ്ധതി പൂര്തീകരണത്തിന്റെ ഭാഗമായി ലഭിക്കാനുള്ള തുകകള്‍ ലഭിക്കുന്നത് വരെ കാത്തിരിക്കാനോ ആണ് കമ്പനി വൃത്തങ്ങള്‍ ആവശ്യപ്പെടുന്നത്.
സ്വദേശി തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങുമ്പോള്‍ പരാതിപ്പെടുമ്പോള്‍ ഉണ്ടാകുന്ന നിയമ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി ശമ്പളം മുടങ്ങി കിടക്കുന്ന ശമ്പളത്തോട് കൂടെ രണ്ടു മാസത്തെ ശമ്പളം കൂടി അധികം നല്‍കാമെന്ന വാഗ്ദാനം കൂടിയാണ് മാനേജ്മെന്റ് മുന്നോട്ടു വെച്ചിരിക്കുന്നത്. ഇതോടെ ഭൂരിഭാഗം സ്വദേശി തൊഴിലാളികളും അധികൃതര്‍ക്ക് പരാതി നല്‍കുന്നതില്‍ നിന്നും പിന്‍വാങ്ങി കാത്തിരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്.
മക്ക ക്രെയിന്‍ ദുരന്തത്തില്‍ കമ്പനി ഭാഗികമായി കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് ശേഷം പുതിയ പദ്ധതികള്‍ കമ്പനിക്ക് നല്‍കുന്നതിനു സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പല കമ്പനി ഉദ്യോഗസ്ഥന്മാര്‍ക്കും രാജ്യത്തിന് പുറത്തേക്കു യാത്ര ചെയ്യുന്നതിനും വിലക്ക് നിലവിലുണ്ട്.
പ്രതിഷേധത്തിന്റെ ഭാഗമായി അക്രമത്തിലേക്ക് തിരിയാന്‍ ആരെയും അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച കമ്പനിയുടെ ഏഴു ബസ്സുകള്‍ കത്തിച്ച സംഭവത്തില്‍ സുരക്ഷാ അധികൃതര്‍ അന്വേഷണം നടത്തി വരികയാണ്. 

 

Permanent link to this article: http://pravasicorner.com/?p=18342

Copy Protected by Chetan's WP-Copyprotect.