സൗദിയില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പനയും റിപ്പയറിങ്ങും നടത്തുന്ന ഷോപ്പുകളില്‍ സ്വദേശിവല്ക്കരണ നിയമം ശക്തമാക്കി. ബിനാമി ഷോപ്പുകള്‍ നടത്തുന്ന വിദേശികളും സ്വദേശികളെ നിയമിക്കാത്തവരും കുടുങ്ങും. 50 % സ്വദേശിവല്ക്കരണ നിബന്ധന നാളെ മുതല്‍ നിലവില്‍ വരും. 100 % സെപ്റ്റംബര്‍ രണ്ടു മുതല്‍. നിയമ ലംഘനങ്ങള്‍ ഓണ്‍ലൈനിലൂടെയും ഫോണിലൂടെയും അറിയിക്കാന്‍ പൊതു ജനങ്ങളോട് ആവശ്യപ്പെട്ട് പഴുതടച്ച സംവിധാനങ്ങളുമായി അധികൃതര്‍.

M

 

സൗദി അറേബ്യ/റിയാദ്: മൊബൈല്‍ ഫോണ്‍ ഷോപ്പുകളിലെ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത് സംബന്ധിച്ച നിലപാട് തൊഴില്‍ മന്ത്രാലയം കര്‍ക്കശമാക്കുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ നാളെ മുതല്‍ (ജൂണ്‍ 6, റമദാന്‍ 1) ഈ മേഖലയില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണ നിയമം നിലവില്‍ വരും. രണ്ടാം ഘട്ടമായ സെപ്റ്റംബര്‍ രണ്ടു മുതല്‍ (ദുല്‍ഹജ്ജ് 1) നൂറു ശതമാനം സ്വദേശിവല്‍ക്കരണ നിബന്ധനയും നിലവില്‍ വരും.
ഇതിനിടെ മൊബൈല്‍ ഫോണ്‍ വില്‍പ്പനയും റിപ്പയറിങ്ങും നടത്തുന്ന ഷോപ്പുകളിലെ സ്വദേശിവല്‍ക്കരണം സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈനിലൂടെ അധികൃതരെ അറിയിക്കാന്‍ തൊഴില്‍ മന്ത്രാലയം പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
rasd.ma3an.gov.sa എന്ന വെബ്‌ പോര്‍ട്ടലിലൂടെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുക. ഈ മേഖലയിലെ സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മന്ത്രാലയം ഈ വര്‍ഷം ആദ്യം ആരംഭിച്ച നിരീക്ഷണ സംവിധാനമാണിത്. ഇതിലൂടെ ടെലകോം മേഖലയിലെ സ്വദേശിവല്‍ക്കരണം സംബന്ധിച്ച നിയമ ലംഘനങ്ങള്‍ അധികൃതരെ അറിയിക്കാം. ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ എടുത്തു ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം പത്രകുറിപ്പിലൂടെ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ കസ്റ്റമര്‍ സര്‍വീസ് നമ്പരായ 19911 ലൂടെയും നിയമ ലംഘനങ്ങള്‍ അധികൃതരെ അറിയിക്കാം.

pravasicorner.com

 

വാണിജ്യ-വ്യവസായ മന്ത്രാലയം, മുനിസിപ്പല്‍-റൂറല്‍ അഫയേഴ്സ്, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ മന്ത്രാലയങ്ങളുടെ കൂടി സഹകരണത്തോടെയാണ് സ്വദേശിവല്‍ക്കരണ നിബന്ധന നടപ്പിലാക്കുക. ലക്‌ഷ്യം കൈവരിക്കുന്നതിനായി മാനവശേഷി വികസന ഫണ്ട് (ഹദഫ്), ടെക്നിക്കല്‍ ആന്‍ഡ്‌ വോക്കെഷനല്‍ ട്രെയിനിംഗ് കോര്‍പറേഷന്‍ എന്നിവയുടെ സഹകരണവും ഉറപ്പു വരുത്തും. മേഖലയില്‍ വലിപ്പ ചെറുപ്പമില്ലാതെ എല്ലാ ഷോപ്പുകളിലും സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാണ്‌.

ഈ മേഖലയിലെ വിദേശികളുടെ ബിനാമി ബിസിനസ്സുകള്‍ക്ക്‌ തടയിടുന്നതിനും രാജ്യ സുരക്ഷ ശക്തമാക്കുന്നതിനും കൂടുതല്‍ സ്വദേശി പൗരന്‍മാര്‍ക്ക് ജോലി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് അധികൃതര്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്. നിയമ ലംഘകര്‍ക്ക് കടുത്ത ശിക്ഷകള്‍ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

You may have missed

Copy Protected by Chetan's WP-Copyprotect.