പൊതു നിരത്തില്‍ തുപ്പിയാല്‍ പിടി വീഴും. വാഹനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ പുറത്തേക്കു വലിച്ചെറിഞ്ഞാലും ശിക്ഷ. സൗദി പോലീസ് കടുത്ത നടപടിക്ക്. ഗതാഗത നിയമ ലംഘനങ്ങളുടെ നാലാം വിഭാഗത്തില്‍ ഉള്പ്പെിടുത്തി പോലീസ് പിഴ ഈടാക്കും. വിദേശികളും സ്വദേശികളും ഒരു പോലെ നിയമം ലംഘിക്കുവെന്നു പോലീസ്.

 

 spitting

 

സൗദി അറേബ്യ/ജിദ്ദ: പൊതു നിരത്തില്‍ തുപ്പുകയോ വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ നിരത്തിലേക്ക് വലിച്ചെറിയുകയോ ചെയ്യുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് ഗതാഗത വിഭാഗം ജനറല്‍ ഡയരക്ടറേറ്റ് വ്യക്തമാക്കി.
ഗതാഗത നിയമ ലംഘനങ്ങളുടെ നാലാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് പിഴ ചുമത്തുക. 100  മുതല്‍  150  റിയാല്‍ വരെയുള്ള പിഴ ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതു നിറത്തില്‍ തുപ്പുകയും മാലിന്യങ്ങള്‍ വലിച്ചറിയുകയും ചെയ്യുന്നവരില്‍ നിന്നും 150 റിയാല്‍ വീതം പിഴ ഈടാക്കും.നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് നിരവധി പരാതികള്‍ പോലീസിനു ലഭിക്കുന്നുണ്ട്. രാജ്യത്തിന്റെ പൊതു സ്വഭാവത്തിന്‍റെ നിലവാരത്തിന് വിരുദ്ധമായതിനലാണ് കടുത്ത നടപടിയിലേക്ക് തിരിയുന്നതെന്നും സ്വദേശികളും വിദേശികളും ഒരു നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും പോലീസ് വ്യക്തമാക്കി.

pravasicorner.com

വാഹനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് സ്വദേശികളുടെയും വിദേശികളുടെയും പൊതു സ്വഭാവമായി മാറിക്കൊണ്ടിയിരിക്കുകയാണ് എന്നാണു വിവിധ ആരോഗ്യ സംഘടനകളുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനെക്കാളുപരി ബ്രോങ്കറ്റിസ്, ക്ഷയം തുടങ്ങിയ വായുവിലൂടെ പകരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ പകരുന്നത് കൂടുതലായും പൊതു സ്ഥലങ്ങളിലെ തുപ്പല്‍ പോലുള്ള സ്വഭാവങ്ങളില്‍ നിന്നാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് കൂടി കണക്കിലെടുത്താണ് കടുത്ത നടപടികളിലേക്ക് പോലീസ് തിരിയുന്നത്. സ്വദേശികളും വിദേശികളും ഈ നിയമ ലംഘനങ്ങളുടെ കാര്യത്തില്‍ ഒരു പോലെയാണെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍.

 

You may have missed

Copy Protected by Chetan's WP-Copyprotect.