«

»

Print this Post

ഞങ്ങള്‍ യു.എ.ഇ യിലേക്ക്, ഖത്തറിലേക്കും…..

സൗദി അറേബ്യയിലെ നിരവധി പ്രവാസി സുഹൃത്തുക്കളുടെ നിയമപ്രശ്നങ്ങള്ക്ക് ആശ്വാസമേകിയത്തില്‍ നിന്നും ലഭിക്കുന്ന സംതൃപ്തി ഞങ്ങള്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു. ദിനംപ്രതി പ്രവാസി കോര്ണര്‍ സന്ദര്ശി‍ക്കുന്ന പ്രവാസികളുടെ ബാഹുല്യവും, നിയമ പ്രശ്നങ്ങളില്‍ സഹായം ആവശ്യപ്പെട്ടു കൊണ്ട് ഞങ്ങള്ക്ക് ലഭിക്കുന്ന കത്തുകളുടെ അഭൂതപൂര്‍വമായ വര്‍ധനയും ഗള്‍ഫിലെ പ്രവാസികള്‍ക്ക് ഞങ്ങളിലുള്ള വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ വിശ്വാസമാണ് ‘പ്രവാസി കോര്ണറിനെ’ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഏറ്റവും അധികം മലയാളി പ്രവാസികള്‍ സന്ദര്ശിച്ച നിയമവെബ്സൈറ്റ് ആക്കി മാറ്റിയത്.

ദിനംപ്രതി നിരവധി മെയിലുകളാണ് സൗദി അറേബ്യയിലെ നിയമപ്രശ്നങ്ങളില്‍ സഹായം ആവശ്യപ്പെട്ടു കൊണ്ട് ഞങ്ങള്ക്ക് ലഭിക്കുന്നത്. ഓരോ നിയമ പ്രശ്നവും പ്രത്യേകം പഠിച്ചു മറുപടി നല്കേണ്ടത് കൊണ്ടുണ്ടാകുന്ന സമയക്കുറവും, അധ്വാനക്കൂടുതലും മൂലം ഞങ്ങളുടെ ടീമിന് എല്ലാവര്ക്കും മറുപടി അയക്കാന്‍ സാധിക്കാറില്ലെന്കിലും ബഹുഭൂരിഭാഗം കത്തുകള്ക്കും വ്യക്തിപരമായി തന്നെ മറുപടികള്‍ നല്കുകന്നുണ്ട്. അതില്‍ പൊതുകാര്യപ്രസക്തമായ കത്തുകള്‍ മാത്രമാണ് വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കാറുള്ളത്.

എന്നാല്‍ ചില അവസരങ്ങളില്‍ മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസികളുടെ കത്തുകളും ഞങ്ങള്ക്ക് ലഭിക്കാറുണ്ട്. അവര്‍ക്ക് വേണ്ടി ഞങ്ങളുടെപ്രവര്‍ത്തന മേഖല 2012 ജൂണ്‍ 8 മുതല്‍ ഞങ്ങള്‍ യു.എ.ഇ യിലേക്കും ഖത്തറിലേക്കും വ്യാപിപ്പിക്കുകയാണ്. ഇവിടങ്ങളിലെ മലയാളി സുഹൃത്തുക്കള്ക്ക് നിയമപരവും, ബിസിനസ് സംബന്ധവുമായ സംശയങ്ങള്‍ ഞങ്ങള്ക്കെഴുതാം. കത്തുകള്‍ അയക്കേണ്ട വിലാസം ‘mail@pravasicorner.com’

ഓര്‍ക്കുക. ഞങ്ങളുടെ സേവനം സൌജന്യമാണ്. എന്നാല്‍ ഞങ്ങളുടെ സമയം വിലപ്പെട്ടതാണ്. അതിനാല്‍ യഥാര്ത്ഥ നിയമപ്രശ്നങ്ങള്‍ മുഴുവന്‍ വിശദീകരണങ്ങളോടും കൂടി ആദ്യ മെയിലില്‍ തന്നെ ഉള്‍പ്പെടുത്തി അയക്കുക.

 

സ്നേഹപൂര്‍വ്വം

പ്രവാസി കോര്‍ണര്‍ ടീം അംഗങ്ങള്‍ 

 

 

 

Permanent link to this article: http://pravasicorner.com/?p=1842

Copy Protected by Chetan's WP-Copyprotect.