«

»

Print this Post

സോണിയാ ഗാന്ധിക്കെതിരെ കേരളത്തില്‍ കേസ്. നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവ്

sonia

തിരുവനതപുരം: കെട്ടിട നിര്‍മ്മാണത്തില്‍ ലഭിക്കാനുള്ള ബാക്കി തുക ആവശ്യപ്പെട്ടു കോണ്ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ തിരുവനതപുരം സബ്‌ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സോണിയാ ഗാന്ധിക് പുറമേ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെയും കേസില്‍ എതിര്കക്ഷികളാക്കിയിട്ടുണ്ട്.

കേസ് പരിഗണിച്ച കോടതി സോണിയാ ഗാന്ധി അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായി. കേസ് വീണ്ടും ജൂണ്‍ 23 ന് പരിഗണിക്കും.
തിരുവനന്തപുരം ആസ്ഥാനമായ ഹീതര്‍ കണ്സ്ട്രക്ഷന്‍സ് കമ്പനി അഭിഭാഷകനായ ബാബു രാജ് മുഖേനയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നെയ്യാറില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് കെട്ടിടം പണിത വകയില്‍ 2.8 കോടി കുടിശ്ശിക നല്കിയില്ലെന്നാരോപിച്ചാണ് കേസ്. ഇന്‍സ്റ്റിട്യൂട്ട് ഡയരക്ടര്‍ ഹിദൂര്‍ മുഹമ്മദിനെയും കേസില്‍ എതിര്‍ കക്ഷിയാക്കിയിട്ടുണ്ട്.
കെ പി സി സി യുടെ നിര്‍ദ്ദേശ പ്രകാരമാണ് കെട്ടിടം പണിതു നല്‍കിയതെന്ന് നിര്‍മ്മാണ കമ്പനി വ്യക്തമാക്കുന്നു. പണി തീര്‍ന്നതിനു ശേഷം 2013 സെപ്റ്റംബര്‍ 23 ന് കോണ്ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ  സോണിയ ഗാന്ധിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അതിനു ശേഷം പല തവണ ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളെ സമീപിച്ചിട്ടും മൂന്നു വര്‍ഷമായി കുടിശികയായ പണം നല്‍കിയില്ലെന്നാണ്‌ ഹര്‍ജിക്കാരുടെ ആരോപണം.
അതെ സമയം ചില ബില്ലുകളില്‍ തര്‍ക്കമുണ്ടെന്നും കോടതിക്ക് പുറത്തു വെച്ച് പരാതി രമ്യമായി പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. കേസ് അനാവശ്യവും പാര്‍ട്ടിയെ കരി വാരി തേക്കാനും വേണ്ടിയുള്ളതാണെന്ന് കോണ്ഗ്രസ് പാര്‍ട്ടി ദേശീയ വക്താവ് രണദീപ് സുര്‍ജെവാല പ്രതികരിച്ചു.

 

Permanent link to this article: http://pravasicorner.com/?p=18464

Copy Protected by Chetan's WP-Copyprotect.