ആര്‍ എസ് എസ്, ജമാഅത് ഇസ്ലാമി എന്നീ സംഘടനകളില്‍ നിന്നുള്ളവര്‍ക്കുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കും

rss

 

ന്യൂഡല്‍ഹി: ആര്‍ എസ് എസ് (രാഷ്ട്രീയ സ്വയം സേവക് സംഘ്), ജമാഅത് ഇസ്ലാമി എന്നീ സംഘടനകളില്‍ നിന്നുള്ളവര്‍ക്കുള്ള വിലക്ക് നീക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.  കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍ എസ് എസ്, ജമാഅത് ഇസ്ലാമി എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അല്ല എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം എന്നായിരുന്നു നില നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.
കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു വിവാദ ഉത്തരവ് പുറത്തിറക്കിയിട്ടില്ല എന്നും നേരത്തെയുള്ള ഏതാണ്കിലും ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പുന പരിശോധിക്കുമെന്നും പ്രധാന മന്ത്രിയുടെ ഓഫീസിന്റെയും പേഴ്സണല്‍ കാരായ മന്ത്രാലയത്തിന്റെയും ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
ഏതാണ്ട് അമ്പതു വര്‍ഷത്തോളം പഴക്കമുണ്ട് ഈ ഉത്തരവിന്. പണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതാണെങ്കിലും ഇക്കാര്യം കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. എന്നാല്‍ ഈയിടെ ഗോവയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഉദ്യോഗാര്‍ത്ഥികളോട് ആര്‍ എസ് സ് പ്രവര്‍ത്തകരല്ല എന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതാണ് ഇക്കാര്യം വീണ്ടും സജീവമാകാന്‍ ഇടയാക്കിയത്. ഇതോടെയാണ് ഈ ഉത്തരവിനെ അന്വേഷണം തുടങ്ങിയത്.
1966 ല്‍ ഇന്ദിരാ ഗാന്ധി പ്രധാന മന്ത്രിയിരുന്ന അവസരത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. അക്കാലത്ത് ആര്‍ എസ് എസ് സംഘടന നിരോധിക്കപ്പെട്ടിരുന്നതിനാല്‍  ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കപ്പെട്ടിരുന്നു. പിന്നീട് 1975 ലും  1980 ലും ഇതേ ഉത്തരവ് വീണ്ടും പുറത്തിറക്കിയിരുന്നു. പിന്നീട് ഉത്തരവ് പുതുക്കിയിട്ടില്ല എന്ന് മാത്രമല്ല ഈ കാലഘട്ടത്തിന് ശേഷം ഈ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കിയിരുന്നുമില്ല.  

 

You may have missed

Copy Protected by Chetan's WP-Copyprotect.