«

»

Print this Post

Non-Compete Clauses in UAE Employment Contracts: UAE Labour Law

ഞാന്‍ ദുബായില്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ വര്ഷം എന്റെ സഹോദരനെയും കൂടി കൊണ്ട് വന്നു. ഒരു കമ്പ്യൂട്ടര് സോഫ്റ്റ്വെയര്‍ കമ്പനിയിലാണ് അവനു ജോലി. ഇപ്പോള്‍ രണ്ടു വര്ഷം ആകുന്നു. ഇത് പോലുള്ള മറ്റൊരു കമ്പനിയില്‍ നിന്നും കുറച്ചു കൂടി നല്ല ജോലി ലഭിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനി പറയുന്നതു ഇത് പോലുള്ള മറ്റു കമ്പനികളില്‍ രണ്ടു വര്ഷം ജോലി ചെയ്യാന്‍ പാടില്ല എന്ന് സഹോദരന്‍ ഒപ്പ് വെച്ച തൊഴില്‍ കരാറില്‍ ഉണ്ട് എന്നാണ്. ഇത് നിയമപരമാണോ?

UAE തൊഴില്‍ നിയമ പ്രകാരം ഇത് നിയമപരമാണ്. തൊഴിലുടമക്ക് ഇതിനുള്ള നിയമപരമായ അവകാശം ഉണ്ട്. ഇത് പ്രകാരം ഒരു തൊഴില്‍ കരാറിന്റെ അവസാനത്തിനു (Termination) ശേഷം ഒരു നിശ്ചിത കാലത്തേക്ക്  മുന്‍ തൊഴിലുടമയുടെ എതിരാളികളുമായി ഒരുമിച്ചു അതേ തരത്തിലുള്ള ജോലി ചെയ്യുന്നതിനെ തടയുന്നു. അതായത്‌ മുന്‍തൊഴിലുടമയുടെ എതിരാളികളുമായി ചേര്‍ന്ന് അതെ തരത്തിലുള്ള ജോലി ചെയ്യാനോ, അത് പോലെയുള്ള വ്യാപാര പ്രവര്‍ത്തനങ്ങള്‍ നടത്താനോ മുന്‍തൊഴിലുടമയുടെ ജോലിക്കാരെ കാന്‍വാസ് ചെയ്യാനോ പാടില്ല. തൊഴിലുടമകളുടെ ബിസിനെസ്സ്‌ സുരക്ഷിതത്വത്തിന് വേണ്ടി ഉപയോഗിക്കുന്ന കരാറാണിത്.

പ്രസ്തുത തൊഴിലുടമയുടെ വ്യാപാര രഹസ്യങ്ങള്‍ അറിയാനിട വരുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതൊ അല്ലെങ്കില്‍ തൊഴിലുടമയുടെ കക്ഷികളുമായി നേരിട്ട് ബന്ധം വരുന്ന തരത്തിലുള്ള ജോലികള്‍ ചെയ്യുന്ന ജോലിക്കാരിലുമാണ് ഈ വകുപ്പുകള്‍ കരാറില്‍ ഉള്‍പ്പെടുത്തുക. ഒരു പ്രത്യേക സമയപരിധിയിലേക്കോ, അതുപോലെ മുന്‍ തൊഴിലുടമയുടെ ബിസിനെസ്സിനെ ബാധിക്കുന്ന സ്ഥലങ്ങളിലോ അല്ലെങ്കില്‍ ബിസിനെസ്സ്‌ വിഭാഗത്തിലോ ആണ് നിരോധനം ഏര്‍പ്പെടുത്തുക. യു.എ.ഇ തൊഴില്‍ നിയമത്തിലെ വകുപ്പ് 127 ഉം(Federal Labour Law No. 8 of 1980) യു.എ.ഇ സിവില്‍ നിയമത്തിലെ 909, 910 (UAE Civil Transactions Law, Federal Law No. 5 of 1985.) എന്നീ വകുപ്പുകളുമാണ് ഈ നിയമത്തെ സംബന്ധിക്കുന്നത്.

(Article No. 127: “where the worker assigned to a worker allows him to become acquainted with the employer’s client or to become familiar with the secrets of his business, the employer may require him to refrain, after the termination of his contract, from competing with him or participating in any enterprise competing with his own. Such agreement shall be valid only on condition that the worker is at least 21 years of age at the time of its conclusion that the agreement is limited, as regards the time, the place and the nature of the business, to the extent necessary to safeguard the employer’s lawful interest”.)

നിങ്ങളുടെ സഹോദരന് എത്ര വയസ്സായി എന്ന് കാണിച്ചിരുന്നെങ്കില്‍ മറുപടി കുറച്ചു കൂടി എളുപ്പമായേനെ.  21  വയസ്സ് പ്രായമായവര്‍ മുതലാണ്‌ ഈ നിയമം ബാധകമാവുക.

(Article 909 of the Civil Transactions Law, Federal Law No. 5 of 1985 states:

  1. “If a worker, in the course of his work, has access to the secrets of the work or gets acquainted with the customers of the firm, the two parties may agree that the worker may not compete with the employer or take part in a work competitive to his work after termination of the contract.
  2. Nevertheless, such an agreement shall not be valid unless it is restricted to time, place, and type of work, to the extent which is necessary for protection of the legitimate interests of the employer.
  3. The employer must not abide by such an agreement if the contract is terminated with nothing occurring on the part of the worker that justified termination, nor may he abide by the agreement if he acts in a manner that justifies the termination of the contract by the worker.”)

(Article 910 of the Civil Transactions Law, Federal Law No. 5 of 1985 states:

“If the two parties agree that the worker shall be liable for damages if he does not abstain from competition with such liability being unreasonably excessive in order to coerce him to stay with the employer, the condition shall not be valid.”)

ഈ വകുപ്പുകള്‍ കരാറില്‍ ഉള്‍പ്പെടുത്തുന്നത് ഉദാരമായിട്ടായിരിക്കണം. ഈ വകുപ്പുകളുടെ മറവില്‍ തൊഴിലാളിയുടെ ജോലി ചെയ്യാനുള്ള മൊത്തം അവകാശത്തെ കവര്‍ന്നെടുക്കുകയോ നിഷേധിക്കുകയോ ചെയ്യുന്ന തരത്തിലുള്ളതാകാന്‍ പാടില്ല. അത് പോലെ തന്നെ തന്റെ യോഗ്യതയുടെയും അനുഭവസമ്പത്തിന്റെയും അടിസ്ഥാനത്തില്‍ പുതിയ ജോലി സ്വീകരിക്കുന്നതില്‍ നിന്നും ജോലിക്കാരനെ തടയുന്നതും ആയിരിക്കരുത്. ഉദാഹരണമായി ഒരു കമ്പനിയിലെ വളരെ ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്ന ഒരു ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിഞ്ഞതിനു ശേഷം മൊത്തം യു.എ.യില്‍ അതേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റൊരു കമ്പനിയുമായി പ്രവര്തിക്കുന്നതിനെ തടയുന്ന തരത്തിലുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്താം. അതായത് മൊത്തം യു.എ.എയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കുന്ന തരത്തിലുള്ള നിബന്ധനകള്‍ കരാറില്‍ ഉള്‍പ്പെടുത്താം.  എന്നാല്‍ അബുദാബിയില്‍ ജോലി ചെയ്യുന്ന ഒരു സാധാരണ തൊഴിലാളി തൊഴില്‍ കരാര്‍ അവസാനിച്ചതിനു ശേഷം അതേ പ്രവര്‍ത്തനം നടത്തുന്ന യു.എ.ഇ യിലെ മറ്റു എമിറേറ്റ്‌കളിലെ ഒരു കമ്പനിയിലും ജോലി ചെയ്യരുത് എന്ന നിബന്ധന വെക്കുന്നത് നിയമ വിരുദ്ധമാണ്.  അത് പോലെതന്നെ മൂന്നു മാസം മുതല്‍ 24 മാസം വരെയുള്ള കാലയളവുകള്‍ ആണ് സാധാരണയായി അംഗീകരിക്കപ്പെടുന്നത്. നോട്ടീസ്‌ കാലപരിധിക്ക് ശേഷം  തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന ദിവസം മുതല്‍ ഈ നിരോധനം നിലവില്‍ വരും. 

 

Permanent link to this article: http://pravasicorner.com/?p=1852

Copy Protected by Chetans WP-Copyprotect.