«

»

Print this Post

സൗദിയില്‍ ചെറിയ കുടുംബങ്ങള്‍ക്ക് വലിയ വാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കില്ല

car

 

സൗദി അറേബ്യ: ആറു സീറ്റില്‍ അധികമുള്ള വാഹനഗല്‍ സ്വകാര്യ ടാക്സികളായി നിയമ വിരുദ്ധമായി ഉപയോഗിക്കുന്നത് തടയാനുള്ള ഗതാഗത വകുപ്പ് നടപ്പാക്കി തുടങ്ങി. ഇനി മുതല്‍ ആറില്‍ കൂടുതല്‍ സീറ്റുകളുള്ള സ്വകാര്യ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ കൂടി നല്‍കേണ്ടി വരും. വലിയ വാഹനം ഉപയോഗിക്കേണ്ടി വരുന്ന വിധത്തില്‍ നാലോ അതിലധികമോ കുടുംബാംഗങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ വലിയ സ്വകാര്യ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നനല്‍കുകയുള്ളൂ.
പുതിയതായി രജിസ്റ്റര്‍ ചെയ്ത വലിയ സ്വകാര്യ വാഹങ്ങളുമായി നിരത്തില്‍ ഇറങ്ങുന്നവര്‍ക്ക് ഇനി പോലീസുകാരുടെ ഈ പരിശോധനകള്‍ കൂടി നേരിടേണ്ടി വരും. കുടുംബ നാഥന്റെയും കുടുംബാംഗങ്ങളുടെയും ഇഖാമ പരിശോധിച്ച് വാഹനം വ്യാജ വിവരം നല്‍കി രജിസ്റ്റര്‍ ചെയ്തതാണോ എന്ന് കണ്ടു പിടിക്കാന്‍ സാധിക്കും.
വ്യാജമായ വിവരങ്ങള്‍ നല്‍കി വാഹനം രജിസ്റ്റര്‍ ചെയ്യുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 300 മുതല്‍ 500 റിയാല്‍ വരെ പിഴ ഈടാക്കുകയും ചെയ്യും.
വിദേശികള്‍ ഇത്തരം വാഹനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവന്ന പരാതികള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഈ തീരുമാനം വിദേശികള്‍ക്ക് ബാധകമാക്കിയിരുന്നു. ഈ നിബന്ധന പാലിക്കാന്‍ സാധിക്കാത്ത വിദേശികളില്‍ നിന്ന് ലഭിക്കുന്ന രജിസ്ട്രേഷന്‍ അപേക്ഷകള്‍ നിരസിക്കണമെന്നു കാണിച്ചു ഡയരക്ടറേറ്റ് ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയച്ചിരുന്നു.
സ്വടെഷികളുടെയും വിടെഷികളുടെയും വലിയ വാഹനങ്ങളുടെ അനധികൃത ഉപയോഗം ഇല്ലാതാക്കുകയാണ് വിലക്കിന്റെ ലക്‌ഷ്യം. പലരും ഇത്തരം വാഹനങ്ങള്‍ അനധികൃതമായി സ്കൂള്‍ ട്രിപ്പുകള്‍ അടക്കം ആളുകളെ കയറ്റുന്ന യാത്രാ വാഹനങ്ങളായി ഉപയോഗിക്കുന്നതായാണ് വകുപ്പിന് പരാതികള്‍ ലഭിക്കുന്നുവെന്ന് ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്സിന്‍റെ വാഹന കമ്മിറ്റി ചെയര്‍മാന്‍ ഒവൈദ കിഷി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.

 

 

Permanent link to this article: http://pravasicorner.com/?p=18521

Copy Protected by Chetan's WP-Copyprotect.