ഒമാനില്‍ സ്പീഡ് ട്രാക്കുകളിലൂടെ വേഗത കുറച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ

0
1

 

 s

 

ഒമാന്‍: ഒമാനിലെ റോഡുകളിലെ സ്പീഡ് ട്രാക്കിലൂടെ നിയമ വിധേയമായ സ്പീഡില്‍ പോകാത്തവര്‍ വേഗത കുറഞ്ഞ വാഹനങ്ങള്‍ക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള ട്രാക്കുകളിലൂടെ യാത്ര ചെയ്യണമെന്നു റോയല്‍ ഒമാന്‍ പോലീസ് ആവശ്യപ്പെടുന്നു. 
വാഹനങ്ങളില്‍ വേഗത കുറച്ചു യാത്ര ചെയ്യുന്നവര്‍ ഇടതു വശത്തുള്ള ട്രാക്കുകളിലൂടെയോ നടുവിലുള്ള ട്രാക്കുകളിലൂടെയോ വാഹനങ്ങള്‍ ഓടിക്കണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. അല്ലാത്ത പക്ഷം ഗതാഗത നിയമ ലംഘനത്തിനുള്ള ജയില്‍ ശിക്ഷയും പിഴയും ലഭിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
വേഗത കൂടിയ വാഹനങ്ങള്‍ക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള വലതു വശത്തുള്ള സ്പീഡ് ട്രാക്കുകളിലൂടെ വാഹനങ്ങള്‍ കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുന്നത് ട്രാഫിക് തടസ്സങ്ങള്‍ക്കും അപകടങ്ങള്‍ക്കും ഇടയാക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനാലാണ് പോലീസിന്റെ മുന്നറിയിപ്പ്. സുല്‍ത്താന്‍ ഖാബൂസ് ഹൈവേയില്‍ ഇത്തരത്തിലുള്ള ഗതാഗത തടസ്സങ്ങള്ളും അപകടങ്ങളും നിത്യ സംഭവമാണ്.
സ്പീഡ് ട്രാക്കിലൂടെ കുറഞ്ഞ വേഗതയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ പിറകെ വരുന്ന വാഹനങ്ങള്‍ക്ക് ബ്രേക്ക് ചെയ്യേണ്ടി വരികയോ തെറ്റായ ദിശയിലൂടെ അത്തരം വാഹനങ്ങളെ ഓവര്‍ടെക്ക് ചെയ്യേണ്ടി വരുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.  

pravasicorner.com

ഇത്തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ ഒമാന്‍ ഗതാഗത നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനിലെ വകുപ്പ് 91 ന്‍റെ ലംഘനമാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ഗതാഗത നിയമത്തിലെ വകുപ്പ് 51 പ്രകാരം എക്സിക്യൂട്ടീവ് റെഗുലേഷനിലെ വകുപ്പ് 91 ന്‍റെ ലംഘനത്തിന് 30 ദിവസം തടവോ 150 ഒമാനി റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് നിയമം നിഷ്കര്‍ഷിക്കുന്നത്.