യു എ ഇ യില്‍ ഉച്ച വിശ്രമ നിയമം നാളെ മുതല്‍. ഉച്ചക്ക് 12.30 മതല്‍ 3 മണി വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലിയെടുപ്പിക്കുന്നത് നിയമ വിരുദ്ധം

sbg

 

യു.എ.ഇ: തൊഴിലാളികളെ തുറസ്സായ സ്ഥലത്ത് പണിയെടുപ്പിക്കുന്നത് നിരോധിക്കുന്ന മധ്യാഹ്ന വിശ്രമ നിയമം നാളെ (ജൂണ്‍ 15) മുതല്‍ നിലവില്‍ വരും. മൂന്നു മാസം നീണ്ടു നിലക്കുന്ന നിരോധന കാലയളവില്‍ ഉച്ചക്ക് 12.30 മുതല്‍ വൈകീട്ട് മൂന്നു മണി വരെ നേരിട്ട സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന രീതിയില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 15 വരെ നിരോധനം നീണ്ടു നിലക്കും.
നിരോധനം നിലവിലുള്ള മൂന്നു മാസക്കാലം മന്ത്രാലയത്തിന്റെ കീഴിലുള്ള 18 സംഘങ്ങള്‍ നിയമ ലംഘനങ്ങള്‍ തടയുന്നതിനായി പരിശോധനകള്‍ നടത്തുമെന്ന് മനുഷ്യ വിഭവശേഷി മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി മാഹിര്‍ അല്‍ ഒബൈദ് വ്യക്തമാക്കി. രാജ്യമെമ്പാടും 20,000 തൊഴിലിടങ്ങളില്‍ സംഘം പരിശോധന നടത്തും.
ഈ കാലയളവില്‍ രാവിലെയും, ഉച്ചക്ക് ശേഷവും എന്നിങ്ങനെ രണ്ടു ഷിഫ്റ്റുകളില്‍ ആയാണ് തൊഴില്‍ സമയം സജ്ജീകരിക്കേണ്ടത്. അതിനു ശേഷം ഏതെങ്കിലും തൊഴിലാളികള്‍ ഓവര്‍ടൈം ജോലി ചെയ്യുന്നുണ്ടെങ്കില്‍ അതിനു തൊഴില്‍ നിയമം അനുശാസിക്കുന്ന അധിക വേതനവും നല്‍കണം. രണ്ടു ഷിഫ്റ്റിന് ഇടയിലുള്ള ഇടവേളകളില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കുന്നതിനാവശ്യമായ സങ്കേതവും തയ്യാറാക്കി നല്‍കണം. ഈ നിബന്ധനകളെ പറ്റി തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതിനായി തൊഴിലാളികളെ അറിയിക്കേണ്ടത് സ്ഥാപനങ്ങളുടെ കടമയാണ്.
കഴിഞ്ഞ 12 വര്‍ഷവും ഈ നിയമം തുടര്‍ച്ചയായി നടപ്പാക്കിയിരുന്നു. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കാനും തൊഴില്‍ സംബന്ധമായ അപകടങ്ങള്‍ ഒഴിവാക്കാനുമാണ് ഈ നിയമം നടപ്പില്‍ വരുത്തുന്നത്. നിയമ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ഓരോ തൊഴിലാളിക്കും 5,000 റിയാല്‍ വീതം പിഴ അടക്കേണ്ടി വരും. കൂടുതല്‍ തൊഴിലാളികള്‍ നിയമ ലംഘനത്തില്‍ ഉള്‍പ്പെട്ട്ടിട്ടുന്ടെങ്കില്‍ പരമാവധി 50,000 റിയാല്‍ വരെ പിഴ ലഭിക്കും. കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെക്കെണ്ടിയും വന്നേക്കാം.
ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ തൊഴിലാളികളെ തുടര്‍ച്ചയായി ജോലിയെടുപ്പിക്കേണ്ടി വരികയാണെങ്കില്‍ അവര്‍ക്ക് ആരോഗ്യ അധികൃതര്‍ അനുശാസിക്കുന്ന രീതിയലുള്ള സുരക്ഷകള്‍ ഒരുക്കേണ്ടതുണ്ട്. നിര്ജ്ജലീകരണം തടയുന്നതിനായി ഇടയ്ക്കിടെ തണുത്ത വെള്ളവും ചെറുനാരങ്ങയും ഉപ്പും കലര്‍ത്തിയ വെള്ളവും നല്കണം. സാധിക്കുന്ന സാഹചര്യങ്ങളില്‍ എയര്‍ കണ്ടീഷണര്‍, സുര്യ രശ്മി മറക്കുന്ന തരത്തിലുള്ള തടകള്‍ എന്നിവയും ഒരുക്കണം.  

pravasicorner.com

ജലവിതരണം, അഴുക്കുചാല്‍ വൃത്തിയാക്കല്‍, വൈദ്യിതി വിതരണം, പൊതു റോഡുകളിലെ തടസ്സങ്ങള്‍ നീക്കം ചെയ്യല്‍, ഗ്യാസ് പൈപ്പ് ലൈനുകളിലെ അത്യാവശ്യ ജോലികള്‍ എന്നിവയെ അടിയന്തിര ജോലികള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

 

You may have missed

Copy Protected by Chetan's WP-Copyprotect.