അബുദാബി എയര്‍പോര്‍ട്ടില്‍ നിന്നും പോകുന്നതിന് ചിലവേറും. പുതിയ ഫീസ്‌ ജൂലൈ ഒന്നും മുതല്‍

air

 

യു എ ഇ: അബുദാബി വിമാന താവളത്തില്‍ യാത്രക്കാര്‍ക്ക് സര്‍വീസ് ഫീസ്‌ ഏര്‍പ്പെടുത്തി. 35 ദിര്‍ഹം വീതമായിരിക്കും ഓരോ യാത്രക്കാരനും എയര്‍പോര്‍ട്ട് ഫീസ്‌ ഇനത്തില്‍ നല്‍കേണ്ടി വരിക. ട്രാന്‍സിറ്റ് യാത്രക്കാരും ഈ തുക നല്‍കേണ്ടി വരും.
ജൂലൈ ഒന്ന് മുതല്‍ ഫീസ്‌ ഈടാക്കി തുടങ്ങും. ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോള്‍ എയര്‍പോര്‍ട്ട് ഫീസ്‌ തുകയും ടിക്കറ്റ് തുകക്ക് ഒപ്പം നല്‍കണം. എയര്‍ലൈനുകളില്‍ നിന്നായിരിക്കും അധികൃതര്‍ എയര്‍പോര്‍ട്ട് ഫീസ്‌ ഈടാക്കുക.
pravasicorner.com
ട്രാന്‍സിറ്റ് യാത്രക്കാരില്‍ അതെ ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്ന രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെ ഈ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
രണ്ടു മാസം മുന്‍പ് ദുബൈ, ഷാര്‍ജ വിമാന താവളങ്ങളും യാത്രക്കാര്‍ക്ക് 35 ദിര്‍ഹം വീതം എയര്‍പോര്‍ട്ട് ഫീസ്‌ ഏര്‍പ്പെടുത്തിയിരുന്നു. 

 

You may have missed

Copy Protected by Chetan's WP-Copyprotect.