ഖത്തറില്‍ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

0
2

q

 

ഖത്തര്‍: ഖത്തറില്‍ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ജൂണ്‍ 15 മുതല്‍ ആഗസ്റ്റ്‌ 31 വരെയാണ് നിയമം പ്രാബല്യത്തില്‍ ഉണ്ടാകുക.
ഈ കാലയളവില്‍ കാലത്ത് 11.30  മുതല്‍ വൈകീട്ട് മൂന്നു മണി വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലിയെടുപ്പിക്കാന്‍ പാടില്ല. കൂടാതെ പരമാവധി അഞ്ചു മണിക്കൂര്‍ മാത്രമേ തൊഴിലാളികളെ തുറസ്സായ സ്ഥലങ്ങളില്‍ ജോലിയെടുപ്പിക്കാന്‍ പാടുള്ളൂ എന്നും നിബന്ധനയുണ്ട്.
നിയമ ലംഘനം തടയുന്നതിനായി 400 പരിശോധകര്‍ ജോലി സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തും. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

pravasicorner.com

നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കുന്നതിനായി പ്രത്യേക ഹോട്ട് ലൈന്‍ നമ്പരുകള്‍ മന്ത്രാലയം ഇത് വരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും നിയമ ലംഘനങ്ങള്‍ അറിയിക്കുന്നതിനായി 40288888 എന്ന നമ്പരില്‍ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്.