«

»

Print this Post

സൗദിയില്‍ നിന്നും കുട്ടികളെ വിമാനത്തില്‍ തനിയെ നാട്ടിലേക്ക് നാട്ടിലേക്ക് അയക്കുമ്പോള്‍….. അറിയേണ്ടതെല്ലാം….

UM1

 

പലപ്പോഴും മാതാപിതാക്കള്‍ക്ക് കൂടെ പോകാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ സൗദിയില്‍ നിന്നും കുട്ടികളെ തനിച്ചു മറ്റുള്ളവരുടെ കൂടെ നാട്ടിലേക്ക് അയക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ പ്രവാസികള്‍ക്ക് സാങ്കേതിക ബുദ്ധിമുട്ടുകള്‍ സംഭവിക്കാറുണ്ട്. സൗദിയില്‍ നിന്ന് തനിച്ച് കുട്ടികളെ നാട്ടിലേക്ക് മറ്റുള്ളവരുടെ കൂടെ പറഞ്ഞയക്കുമ്പോഴും അതുപോലെ തിരിച്ചു നാട്ടില്‍ നിന്ന് ഇങ്ങോട്ടും കൊണ്ട് വരുന്ന അവസരങ്ങളിലും എയര്‍പോര്‍ട്ടില്‍ ഡിക്ലറെഷന്‍ ലെറ്റര്‍ ചോദിക്കുന്നു എന്നത് തന്നെയാണ് കാരണം.
രണ്ടു വയസ്സ് മുതല്‍ അഞ്ചു വയസ്സ് വരെ പ്രായമുള്ള കുട്ടികളെ 16 വയസ്സെങ്കിലും പ്രായമുള്ള ഉത്തരവാദിത്വപ്പെട്ട ഒരു സഹ യാത്രികന്റെ കൂടെ മാത്രമേ യാത്ര ചെയ്യാന്‍ സൗദി എയര്‍ലൈന്‍സില്‍ അനുവദിക്കാറുള്ളൂ. സാധാരണ യാത്രക്കാരന്റെ ടിക്കറ്റ് നിരക്കില്‍ ടിക്കറ്റ് എടുക്കുകയും വേണം. സാധാരണ യാത്രക്കാരന്റെ സീറ്റ് അനുവദിക്കുകയും ചെയ്യും. ഈ പ്രായത്തിലുള്ള രണ്ടു കുട്ടികളാണെങ്കിലും പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതുണ്ട്‌. ഒരു സീറ്റില്‍ രണ്ടു കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. വിന്‍ഡോ ഭാഗത്തോ എക്സിറ്റ് ഭാഗത്തോ ഉള്ള സീറ്റുകളും അനുവദിക്കില്ല.  അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളെ യാതൊരു കാരണവശാലും ഒരു ഉത്തരവാദിത്വമുള്ള സഹയാത്രികന്റെ കൂടെയല്ലാതെ അനുവദിക്കില്ല.  
അഞ്ചു വയസ്സ് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ തനിച്ചു യാത്ര ചെയ്യുന്നു എങ്കില്‍ അവരെ unaccompanied minors (UM) എന്ന വിഭാഗത്തിലാണ് കണക്കാക്കുക. ഈ വിഭാഗത്തില്‍ പെടുന്ന യാത്ര ചെയ്യേണ്ട കുട്ടികളുടെ എണ്ണം സൗദി എയര്‍ലൈന്‍സ് പരിമിതമാക്കിയിട്ടുണ്ട്. ഫ്ലൈറ്റില്‍ ആകെയുള്ള കാബിന്‍ ക്രൂവിന്‍റെ മൊത്തം എണ്ണത്തില്‍ അധികം വരുന്ന കുട്ടികളെ പ്രസ്തുത ഫ്ലൈറ്റില്‍ അനുവദിക്കില്ല. ഈ വിഭാഗത്തിലെ കുട്ടികളുടെ കാര്യത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചു കൊണ്ടുള്ള രക്ഷ കര്‍ത്താക്കളുടെ അനുമതിപത്രം ആവശ്യമാണ്‌. കൂടെ യാത്ര ചെയ്യുന്ന സഹയാത്രികന്റെ പേര് രക്ഷകര്താക്കള്‍ നല്‍കുന്ന അനുമതി പത്രത്തില്‍ ഉണ്ടായിരിക്കണം. ഈ അനുമതി പത്രം സഹയാത്രികന്‍ എയര്‍ലൈനിന്‍റെ ഹാന്‍ഡ് ലിംഗ് എജന്റിനോ സൂപ്പര്‍വൈസര്‍ക്കോ കൈമാറണം.  
ആറു മുതല്‍ ഏഴു വയസ്സുള്ള കുട്ടികളെ സഹയാത്രികന്‍ ഇല്ലെങ്കിലും യാത്ര ചെയ്യാന്‍ അനുവദിക്കും. ഡയരക്റ്റ് ഫ്ലൈറ്റില്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. കൂടാതെ രക്ഷകര്‍ത്താവോ അല്ലെങ്കില്‍ ഉത്തരവാദിത്വമുള്ള ഒരു മുതിര്‍ന്ന വ്യക്തിയോ ബോര്‍ഡിംഗ് പാസ് ലഭിക്കുന്നത് വരെ കുട്ടിയെ അനുഗമിക്കണം. വിമാനം യാത്ര പുറപ്പെടുന്നത് വരെ ഗേറ്റില്‍ കാത്തു നില്‍ക്കുകയും വേണം. നാട്ടിലെ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ കുട്ടിയെ സ്വീകരിക്കാന്‍ മറ്റൊരു രക്ഷകര്‍ത്താവോ ഉത്തരവാദിത്വമുള്ള മുതിര്‍ന്ന വ്യക്തിയോ ഉണ്ടായിരിക്കണം. ഈ വിഭാഗത്തില്‍ പെടുന്ന കുട്ടികളുടെ ഉത്തരവാദിത്വം യാത്ര പുറപ്പെടുന്ന എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്യുന്നത് വരെ ഏറ്റെടുക്കില്ലെന്ന് സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കുന്നു. സൗദി എയര്‍ലൈന്‍സിന്റെ സ്റ്റാഫിന് രക്ഷകര്‍ത്താവോ അധികാരപ്പെടുത്തിയ വ്യക്തിയോ കുട്ടികളെ കൈമാറുന്ന നിമിഷം മുതല്‍ ഇവരുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം എയര്‍ലൈന്‍സ് ഏറ്റെടുക്കുന്നു. ലക്ഷ്യ സ്ഥാനത്തെ എയര്‍പോര്‍ട്ടില്‍ എത്തി ചേര്‍ന്നതിനു ശേഷം അധികാരപ്പെടുത്തിയ വ്യക്തിക്ക് കൈമാറുന്നതോടെ എയര്‍ലൈന്‍സിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നു.   
എട്ടു വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളെ Unaccompanied children എന്ന വിഭാഗത്തിലാണ്
അഡ്വ.ഷിയാസ് കുഞ്ഞിബാവ. സൗദിയില്‍ ദീര്‍ഘ കാലം പ്രവാസിയായിരുന്ന ലേഖകന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. സൗദിയില്‍ ദീര്‍ഘ കാലം പ്രവാസിയായിരുന്ന ലേഖകന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു.

കണക്കാക്കുക. ഇവരെ ഒറ്റയ്ക്ക് സ്റ്റോപ്പ് ഫ്ലൈറ്റുകളിലും കണക്ഷന്‍ ഫ്ലൈറ്റുകളിലും യാത്ര ചെയ്യാന്‍ അനുവദിക്കും. കണക്ഷന്‍ ഫ്ലൈറ്റ് ആണെങ്കില്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള ടിക്കറ്റ് കണ്‍ഫേം ആയിരിക്കണം. ഈ സാഹചര്യത്തിലും രക്ഷകര്‍ത്താവോ അല്ലെങ്കില്‍ ഉത്തരവാദിത്വമുള്ള ഒരു മുതിര്‍ന്ന വ്യക്തിയോ ബോര്‍ഡിംഗ് പാസ് ലഭിക്കുന്നത് വരെ കുട്ടിയെ അനുഗമിക്കണം. വിമാനം യാത്ര പുറപ്പെടുന്നത് വരെ ഗേറ്റില്‍ കാത്തു നില്‍ക്കുകയും വേണം. ഈ പ്രായത്തിലുള്ള കുട്ടികള്‍ ആയാലും നാട്ടിലെ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ സ്വീകരിക്കാന്‍ മറ്റൊരു രക്ഷകര്‍ത്താവോ ഉത്തരവാദിത്വമുള്ള മുതിര്‍ന്ന വ്യക്തിയോ ഉണ്ടായിരിക്കണം. ഈ സേവനങ്ങള്‍ക്ക് ചെറിയൊരു തുക സര്‍വീസ് ചാര്‍ജ്ജ് ആയി ഈടാകുകയും ചെയ്യും.
മാതാപിതാക്കള്‍ നല്‍കേണ്ട ഡിക്ലറെഷന്‍ ലെറ്ററിന്‍റെ കാര്യത്തില്‍ സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ താമസിക്കുന്നവര്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ പലപ്പോഴും സംഭവിക്കുന്നതായി ജിദ്ദ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ കൗണ്‍സില്‍ മെമ്പറും യാമ്പുവിലെ മുന്‍ നിര സാമൂഹിക പ്രവര്‍ത്തകനുമായ ശങ്കര്‍ എളംകൂര്‍ വ്യക്തമാക്കുന്നു. ഇത്തരം ഒരു നിശ്ചിത ഫോം ജിദ്ദ കോണ്‍സുലേറ്റില്‍ നിന്നും ലഭിക്കാത്തത് മാതാപിതാക്കളെ പ്രതിസന്ധിയിലാക്കുന്നു.  
ഈ പ്രശ്നം പരിഹരിക്കുന്നതിനായി പ്രായോഗിക പരിഹാര മാര്‍ഗ്ഗം ശങ്കര്‍ നിര്‍ദ്ദേശിക്കുന്നു. ആരുടെ കൂടെയാണോ നിങ്ങള്‍ വിടുന്നത് അയാളുടെ പേരും പാസ്പോര്‍ട്ട്‌ നമ്പറും വെച്ച് ഒരു ഡിക്ലറെഷന്‍ ലെറ്റര്‍ മാതാപിതാക്കള്‍ തയാറാക്കണം. ആ ലെറ്ററില്‍ കുട്ടിയുടെ അച്ഛനും അമ്മയും ഒപ്പുവെക്കുകയും കൂടാതെ മാതാപിതാക്കളുടെ പാസ്പോര്‍ട്ട്‌ കോപ്പിയും ഇഖമാ കോപ്പിയും കൂടാതെ ആരുടെ കൂടെയാണോ കുട്ടികളെ പറഞ്ഞയക്കുന്നത് അയാളുടെ പാസ്പോര്‍ട്ട്‌ കോപ്പിയും ഇഖമാ കോപ്പിയും കൂടെ വെച്ച് കോണ്‍സുലേറ്റില്‍ നിന്നും അറ്റസ്റ്റ് ചെയ്ത് കയ്യില്‍ കരുതിയാല്‍ ഈ പ്രശ്നം പരിഹരിക്കാമെന്ന് ഒ ഐ സി സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയായ ശങ്കര്‍ എളംകൂര്‍ ഉറപ്പ് നല്‍കുന്നു.

 

Permanent link to this article: http://pravasicorner.com/?p=18646

Copy Protected by Chetan's WP-Copyprotect.