രണ്ട് വര്‍ഷമായി ഇറ്റാലിയന്‍ ജയിലില്‍ കഴിയുന്ന 12 ഇന്ത്യക്കാരെ മോചിപ്പിച്ചു

sushma

 

ന്യൂഡല്‍ഹി: രണ്ട് വര്‍ഷമായി ഇറ്റലിയിലെ ജയിലില്‍ കഴിയുന്ന 12 ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. 2014 ജൂണിലാണ് ഇവര്‍ പിടിയിലായത്.
വലിയ തോതില്‍ മയക്കുമരുന്ന് കൈവശം വെച്ച് എന്നാരോപിച്ചാണ് ഇവര്‍ ഇറ്റാലിയന്‍ പോലീസിന്‍റെ പിടിയിലായത്. എം വി അബെര്‍ദീന്‍ എന്ന ചെറു കപ്പലിലെ ജീവനക്കാരായിരുന്നു ഇവര്‍.
ഫെര്‍ണാണ്ടസ് ലിയോണല്‍, ഗുപ്ത ഹൃദയനാരായന്‍, പ്രമോദ് സിംഗ്, അര്‍ജുന്‍ രാജ് കുമാര്‍ മിശ്ര, നെല്‍സന്‍ സഹായ ശേജോ, രാജേന്ദ്രന്‍ കണ്ണന്‍, നിലയകുമാര്‍ രാമനിക്കള്‍, ജോണ് മില്‍ട്ടന്‍, ജോസഫ് ഷെറിന്‍, രോഹിതെശ്വര്‍ സിംഗ്, ഗുര്‍ദയാല്‍ സിംഗ്, ഭൂപെന്ദര്‍ സിംഗ് എന്നിവരാണ് വിട്ടയക്കപ്പെട്ടവര്‍.
ഇവരുടെ മോചനത്തിന് വേണ്ടി റോമിലെ ഇന്ത്യന്‍ എംബസ്സി നടത്തിയ പരിശ്രമങ്ങളെ സുഷമ ട്വിറ്ററിലൂടെ പ്രകീര്‍ത്തിച്ചു. 

You may have missed

Copy Protected by Chetan's WP-Copyprotect.