പ്ലസ് വണ്‍ പ്രവേശനത്തിന് അനധികൃത പിരിവ് പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

edn

 

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസുകളേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഫീസ് ഈടാക്കുകയോ, സ്‌കൂള്‍ ഡെവലപ്പ്‌മെന്റ് ഫണ്ട്, വെല്‍ഫെയര്‍ ഫണ്ട്, മിസലേനിയസ്സ് ഫണ്ട്, മറ്റിനങ്ങള്‍ എന്നിങ്ങനെ അനധികൃതമായി പിരിവ് നടത്തുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം സ്‌കൂള്‍ അധികാരികള്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സകൂള്‍ ഫീസ്, പി.റ്റി.എ ഫണ്ട് തുടങ്ങിയവ അടച്ചുകഴിഞ്ഞാല്‍ സുകൂള്‍ അധികൃതരില്‍ നിന്നും രക്ഷിതാക്കള്‍/വിദ്യാര്‍ത്ഥികള്‍ ഇവയ്ക്കുള്ള രസീതുകള്‍ ചോദിച്ചു വാങ്ങണം. പി.റ്റി.എ ഫണ്ട് നല്‍കിയ വിദ്യാര്‍ത്ഥികളുടെ വിശദാംശവും തുകയും സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രിന്‍സിപ്പല്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്തെ സര്‍ക്കാര്‍ /എയിഡഡ് സ്‌കൂളുകളിലെ പി.ടി.എ അംഗത്വഫീസ് ഹയര്‍ സെക്കന്‍ണ്ടറി വിഭാഗത്തിന് പ്രതിവര്‍ഷം 100 രൂപയാണ്. പട്ടികജാതി-പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് അംഗത്വ ഫീസ് നിര്‍ബന്ധമില്ല. അംഗത്വ ഫീസും സര്‍ക്കാര്‍ നിയമപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസും അല്ലാതെ മറ്റൊറു ഫീസും ഒടുക്കാന്‍ രക്ഷിതാക്കല്‍ ബദ്ധ്യസ്ഥരല്ല.
മുന്‍ വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡിയോഗ തീരുമാന പ്രകാരം സ്‌കൂളിലെ അക്കാദമിക്ക് ആവശ്യങ്ങള്‍ക്കായി പരമാവധി 400 രൂപ വിദ്യാര്‍ഥി/ രക്ഷിതാവില്‍ നിന്നും ഫണ്ട് ശേഖരിക്കാം. എന്നാല്‍ ഒരു രക്ഷിതാവിനെയും ഈ തുക കൊടുക്കാന്‍ നിര്‍ഹബന്ധിക്കുകയോ ഈ തുക കൊടുക്കാത്ത രക്ഷിതാവിന്റെ മകള്‍ക്ക്/മകന് സ്‌കൂള്‍ പ്രവേശനം നിഷേധിക്കുകയോ ചെയ്യാന്‍ പാടില്ല. ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല പ്രിന്‍സിപ്പാലിനണ്.
400 രൂപ നിരക്കില്‍ പി.റ്റി.എ ഫണ്ട് കൊടുക്കുവാന്‍ ഏതൊങ്കിലും രക്ഷിതാവിനെ നിര്‍ബന്ധിച്ചതായോ തുക നല്‍കിയില്ലെങ്കില്‍ സ്‌കൂള്‍ പ്രവേശനം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായൊ പരാതി ഉണ്ടാകാതിരിക്കാന്‍ പ്രിന്‍സിപ്പന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

 

Copy Protected by Chetan's WP-Copyprotect.