«

»

Print this Post

സൗദി ജയിലില്‍ നിന്ന് അച്ഛനെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു സുഷമക്ക് പത്താം ക്ലാസ്സുകാരിയുടെ ട്വീറ്റ്. മണിക്കൂറുകള്ക്കു ള്ളില്‍ ഇന്ത്യാക്കാരനെ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം

sushma

സൗദി അറേബ്യ: സൗദി പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇന്ത്യക്കാരന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലോടെ മോചനം. സൗദിയിലെ ഹായില്‍ യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ്റ് പ്രോഫെസര്‍ ആയി ജോലി നോക്കി വരികയായിരുന്ന ശങ്കര്‍ കുമാര്‍ സിംഗിനാണ് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടുള്ള ജയില്‍ മോചനം ഉണ്ടായത്.
വാഹന അപകടവുമായി ബന്ധപ്പെട്ടാണ് ശങ്കര്‍ കുമാര്‍ സിംഗിനെ സൗദി പോലീസ് കസ്റ്റഡിയില്‍ എടുത്തത്‌. ആപകടത്തില്‍ പെട്ടയാള്‍ക്ക് മരണം സംഭവിച്ചതോടെ സിംഗിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പത്താം ക്ലാസ് പാസ്സായ മകള്‍ രുക്മിണി അവധിക്കാലം ചിലവിടാന്‍ പിതാവിനടുതെക്ക് എത്തിയതായിരുന്നു. പിതാവിന്‍റെ പോലീസ് കസ്റ്റഡിയെ തുടര്‍ന്ന് സഹായത്തിനായി പല വാതിലുകളിലും കുടുംബാംഗങ്ങള്‍ മുട്ടിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. റിയാദിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും കാര്യമായ പ്രതികരണം ഉണ്ടായില്ല. വാഹന അപകട കേസുകള്‍ക്ക്‌ വാഹനം ഓടിച്ചിരുന്നവരെ കസ്റ്റഡിയില്‍ എടുക്കുക സൗദി അറേബ്യയുടെ നിയമ വ്യവസ്ഥയില്‍ പെട്ടതാണ് എന്നായിരുന്നു എംബസ്സിയുടെ നിലപാട്.
നിരാശരായ കുടുംബത്തിന് വേണ്ടി മകള്‍ രുക്മിണി സഹായം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വിറ്റര്‍ സന്ദേശം അയക്കുകയായിരുന്നു. എംബസ്സിയില്‍ നിന്നും കാര്യമായ പ്രതികരണം ലഭിച്ചില്ലെന്നും താന്‍ മൈനര്‍ ആണെന്നും സഹായം ആവശ്യമാണെന്നും കാണിച്ചു വീണ്ടും ട്വിറ്റര്‍ സന്ദേശം അയച്ചു.

01

ആദ്യത്തെ സന്ദേശത്തിന് പ്രതികരണം ലഭിക്കാതിരുന്നതിനാല്‍ രുക്മിണി വീണ്ടും വീണ്ടും സന്ദേശങ്ങള്‍ സുഷമ സ്വരാജിന് ട്വിറ്ററിലൂടെ അയച്ചു കൊണ്ടിരുന്നു.  രുക്മിനിയുടെ സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ട മറ്റു പലരും മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചു.

02

നിരവധി സന്ദേശങ്ങള്‍ക്ക് ശേഷം രുക്മിണിക്ക് സുഷമയുടെ മറുപടി സന്ദേശം ലഭിക്കുകയായിരുന്നു. വിഷമിക്കരുതെന്നും അച്ഛനെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സി ചെയ്യുമെന്നും അറിയിച്ചു കൊണ്ടായിരുന്നു ട്വിറ്ററിലൂടെയുള്ള മറുപടി സന്ദേശം.

03

സുഷമയുടെ നിര്‍ദ്ദേശത്തോടെ റിയാദിലെ ഇന്ത്യന്‍ എംബസ്സി വിഷയത്തില്‍ ശക്തമായി ഇടപെടുകയായിരുന്നു. ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ദിവസം കൊണ്ട് തന്നെ ശങ്കര്‍ കുമാര്‍ സിംഗിന്റെ മോചനം സാധ്യമായി. പിറകെ തന്റെ അച്ഛന്‍ ജയില്‍ മോചിതനായി എന്നും തന്നോടൊപ്പം ഉണ്ട് എന്ന് അറിയിച്ചും രുക്മിണിയുടെ സന്ദേശം ട്വിറ്ററിലൂടെ പുറത്തു വന്നു. ഇടപെട്ട എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ടും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പ്രത്യേക കടപ്പാട് അറിയിച്ചു കൊണ്ട് രുക്മിണിയുടെ സന്ദേശങ്ങള്‍ പിന്നെയും ഉണ്ടായി.

04

 

പിന്നീടാണ് സുഷയുടെ ആഹ്ലാദകരമായ ട്വീറ്റ് രുക്മിനിക്ക് ലഭിച്ചത്. ‘ഫാദേഴ്സ് ഡേ’ യില്‍ തന്നെ അച്ഛനെ തിരിച്ചു ലഭിച്ചതില്‍ സന്തോഷിക്കുന്നു എന്നും നിങ്ങള്‍ അടക്കം എല്ലാ ഇന്ത്യക്കാര്‍ക്കും സഹായവുമായി റിയാദിലെ ഇന്ത്യന്‍ എംബസ്സി ഉണ്ടാകുമെന്നും സുഷമ ട്വീറ്റ് ചെയ്തു.

07

 

Permanent link to this article: http://pravasicorner.com/?p=18730

Copy Protected by Chetans WP-Copyprotect.