യു എ ഇ യില്‍ ക്രെഡിറ്റ്‌ കാര്‍ഡ് ഉപയോഗത്തിനുള്ള അധിക ചാര്‍ജ്ജ് ഇല്ലാതാക്കുന്നു

0
1

cd

 

യു എ ഇ : ക്രെഡിറ്റ്‌ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് പ്രത്യേക ചാര്‍ജ്ജുകള്‍ ഈടാക്കുന്നത് ഉടനെ അവസാനിപ്പിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. മന്ത്രി ബിന്‍ സയീദ്‌ അല്‍ മസൂരിയുടെ നേതൃത്വത്തില്‍ നടന്ന കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സുപ്രീം കമ്മിറ്റിയുടെ യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു.
തീരുമാനം നടപ്പിലാക്കുന്നതിന് വ്യക്തമായ തിയ്യതി മന്ത്രാലയം തീരുമാനിച്ചിട്ടില്ല. സാമ്പത്തിക സുസ്ഥിരതയ്ക്ക് ഉപഭോഗ സംതൃപ്തി ഏറ്റവും പ്രധാനമായതിനാല്‍ ഇത് സംബധിച്ചുള്ള തീരുമാനം ഉടനെ കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.
യു എ ഇ നിയമമനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്ക് ബാങ്കുകള്‍ക്ക് കച്ചവടക്കാരില്‍ നിന്നും ചെറിയ തുക ഫീസായി ഈടാക്കാനുള്ള അനുമതിയുണ്ട്‌. ഈ തുക സാധനത്തിന്റെയോ സേവനത്തിന്റെയോ ആകെ മൂല്യതിന്റെ രണ്ടു ശതമാനത്തില്‍ അധികമാകാന്‍ പാടില്ല.
ഈ ഫീസ്‌ നല്‍കേണ്ടത് കച്ചവട സ്ഥാപനങ്ങള്‍ തന്നെയാണ്. ഇത് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതിന് വിലക്കുണ്ട്.
ആരോഗ്യ, വിദ്യാഭ്യാസ, വ്യോമയാന മേഖലകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്ക് നേരത്തെ തന്നെ മന്ത്രാലയം വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്ക് ഈടാക്കുന്ന അധിക ചാര്‍ജ്ജ് റീട്ടയില്‍ ഷോപ്പുടമകള്‍ ഈടാക്കുന്നതും രാജ്യത്താകമാനം സുപ്രീം കമ്മിറ്റി വിലക്കിയിരുന്നു.