കേരളത്തിലെ തെരുവ് നായ ശല്യം- പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവ്

0
2

dogs

 

തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ചികിത്സ, മരുന്ന് എന്നിവ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് റിട്ടയേര്‍ഡ് ജസ്റ്റിസ് എസ്.സിരിജഗന്‍ അധ്യക്ഷനായ സമിതി രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവായി.
നിയമവകുപ്പ് സെക്രട്ടറിയും ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടറും സമിതിയില്‍ അംഗങ്ങളായിരിക്കും. തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചവരുടെ വിശദാംശം സംബന്ധിച്ചും സമിതി പരാതികള്‍ സ്വീകരിക്കും.
പേവിഷബാധയ്‌ക്കെതിരെയുളള ഔഷധങ്ങള്‍ സൗജന്യമായി ലഭിക്കുന്ന കേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും പട്ടിക തയ്യാറാക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഉള്‍പ്പെടെയുളള എല്ലാ പരാതികളും അവകാശവാദങ്ങളും ചുവടെയുളള വിലാസത്തില്‍ നല്‍കാമെന്നും ഇത്തരം കേസുകളുമായി ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിലാസം: ജസ്റ്റിസ് (റിട്ടയേര്‍ഡ്) എസ്.സിരിജഗന്‍, ഫ്‌ളാറ്റ് നമ്പര്‍. 4 സി, സ്റ്റാര്‍ പാരഡൈസ്, ചെറുപറമ്പത്ത് ഫസ്റ്റ് ക്രോസ്സ് റോഡ്, കടവന്ത്ര, കൊച്ചി-682020.