ഖത്തറിലെ ഇന്ത്യന്‍ എംബസ്സിയുടെ പുതിയ ആസ്ഥാനത്ത് ആദ്യ ഓപ്പണ്‍ ഹൗസ് ഇന്ന്.

0
1

qatar embassy

 

ഖത്തര്‍: ഖത്തറിലെ ഇന്ത്യന്‍ എംബസ്സിയുടെ ഓപ്പണ്‍ ഹൗസ് ഇന്ന് നടക്കും. എംബസ്സിയുടെ പുതിയ ആസ്ഥാനത്ത് വെച്ചാണ് ഓപ്പന്‍ ഹൗസ് നടക്കുക.
ഖത്തറില്‍ ജോലിയെടുക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ഓപ്പണ്‍ ഹൗസില്‍ നേരിട്ട് ബോധിപ്പിക്കാം. വൈകീട്ട് 5.30 മുതല്‍ 6.30 വരെയാണ് പരാതികള്‍ ബോധിപ്പിക്കാനുള്ള സമയം.
ദോഹയിലെ ഒനൈസയില്‍ സോണ്‍ 63, അല്‍ എയ്ത്ര സ്ട്രീറ്റ് നമ്പര്‍ 941 ലേക്കാണ് മാറിയത് (വില്ല 86,90) എന്നതാണ് എംബസ്സിയുടെ പുതിയ വിലാസം.  
വെസ്റ്റ് ബേ പെട്രോള്‍ പമ്പിന് മുന്നിലൂടെയുള്ള വഴിയില്‍ ആദ്യ ഇടത് റോഡിലേക്ക് തിരിയുക. അപ്പോള്‍ കാണുന്ന ലബനീസ് സ്കൂളിന് മുന്‍ വശത്താണ് എംബസ്സിയുടെ പുതിയ കെട്ടിടം. അതിനായി സ്കൂളിന് മുന്നിലുള്ള റോഡിലൂടെ ആദ്യം ഇടത്തേക്ക് തിരിഞ്ഞ് നേരെ പോയാല്‍ കെട്ടിടം കാണാം.