ആറു മാസമായി ശമ്പളം ലഭിക്കാതെ മലയാളികള്‍ അടക്കം ആയിരക്കണക്കിന് തൊഴിലാളികള്‍ ദുരിതത്തില്‍

oger

 

സൗദി അറേബ്യ: രാജ്യത്തെ പ്രമുഖ നിര്‍മ്മാണ കരാര്‍ കമ്പനിയായ സൗദി ഓജര്‍ കമ്പനിയില്‍ തൊഴിലാളികള്‍ക്ക് മാസങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്ന് പരാതി.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 50,000 ത്തോളം തൊഴിലാളികള്‍ സാധാരണ ലേബര്‍ മുതല്‍ മാനേജര്‍ തസ്തിക വരെയുള്ള പദവികളില്‍ ജോലിയെടുക്കുന്നുണ്ട്. ആറു മാസമായിട്ടും ശമ്പളം ലഭിക്കാത്ത ആയിരക്കണക്കിന് തൊഴിലാളികള്‍ ദുരിതത്തിലാണ് കഴിയുന്നത്. ഇതില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു. പലര്ക്കു ഭക്ഷണം കഴിക്കാനുള്ള പണം പോലും ഇല്ലാത്തതിനാല്‍ നരക യാതന അനുഭവിക്കുകയാണ്. പലരുടെയും ഇഖാമ കാലാവധി അവസാനിച്ചിട്ടു നിരവധി മാസങ്ങാളായെങ്കിലും പുതുക്കാനുള്ള നടപടികളൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. പിരിഞ്ഞ് പോകുന്നവര്‍ക്ക് വിമാന ടിക്കറ്റ് പോലും നല്‍കാന്‍ കമ്പനിക്കാവുന്നില്ല. 
ഫ്രാന്‍സില്‍ നിന്നുള്ള ഇരുന്നൂറോളം ഉദ്യോഗസ്ഥരും ശമ്പളം ലഭിക്കാതെ ദുരിതത്തിലാണെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഈ വിഷയത്തില്‍ അന്താരാഷ്ട്രാ ശ്രദ്ധ നേടിയിരുന്നു.
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പല പദ്ധതികളില്‍ നിന്നും പണം ലഭിക്കാനുണ്ട് എന്നതാണ് കമ്പനിയെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും കമ്പനി അധികൃതര്‍ പറയുന്നു. കൊടുക്കാനുള്ള തുക തവണകളായി നല്‍കുമെന്ന് കമ്പനി ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും തങ്ങള്‍ക്കു ഒന്നും തന്നെ ലഭിക്കുന്നില്ല എന്ന് തൊഴിലാളികളും വ്യക്തമാക്കുന്നു.     
ശമ്പളം ലഭിക്കാത്തതിനാല്‍ പല തൊഴിലാളികളും കമ്പനിയില്‍ നിന്ന് സ്വമേധയാ വിടുതല്‍ വാങ്ങി മറ്റു കമ്പനികളിലേക്ക് മാറുകയാണ്. ഇത്തരത്തില്‍ മാറുന്നവര്‍ക്ക് കൊടുക്കാനുള്ള ശമ്പള ബാക്കിക്ക് എഴുതി കൊടുക്കുന്നതല്ലാതെ പണം നല്‍കാനുള്ള നീക്കമൊന്നും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു.
തൊഴില്‍ മന്ത്രാലയത്തിന്റെ വേതന സുരക്ഷാ പദ്ധതി അനുസരിച്ച് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനാല്‍ സൗദി ഓജര്‍ കമ്പനിക്കുള്ള സേവനങ്ങള്‍ തൊഴില്‍ മന്ത്രാലയം നിര്‍ത്തി വെച്ചിരിക്കുകയാനെന്നു തൊഴില്‍ മന്ത്രാലയത്തിന്റെ മക്കാ വിഭാഗം മീഡിയ ഡയരക്ടര്‍ അഹമ്മദ് അല്‍ ഗാംദി വ്യക്തമാക്കുന്നു. ഇത് മൂലമാണ് തൊഴിലാളികളുടെ ഇഖാമകള്‍ പുതുക്കാന്‍ സാധിക്കാത്തത്ക്കു എന്നാണ് കമ്പനി അധികൃതരുടെ വാദം. ഗോസിയും (ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്ഷുറന്സ്) ഓജറിനുള്ള സേവനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.  
കഴിഞ്ഞ ആറു മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ രോഷാകുലരായ തൊഴിലാളികള്‍ കുറച്ചു ദിവസം മുന്‍പ് കമ്പനിയുടെ ജിദ്ദ ഓഫീസിന് മുന്‍പില്‍ നടത്തിയ രോഷപ്രകടനം അക്രമാസക്തമായിരുന്നു. രോഷാകുലരായ തൊഴിലാളികള്‍ കമ്പനിയുടെ ഓഫീസില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. പോലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തിയാണ് തൊഴിലാളികളെ ശാന്തരാക്കിയത്. ഇക്കാര്യം ജിദ്ദ പോലീസ് വക്താവ് ആത്തി അല്‍ ഖുറൈഷി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
സൗദി ഒജര്‍ കമ്പനിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി തൊഴില്‍ മന്ത്രാലയം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതി റിയാദ് ഗവര്‍ണറേറ്റില്‍ നിന്നാണ്.
ലബനന്‍ രാഷ്ട്രീയ രംഗത്തും സാമ്പത്തിക രംഗത്തും ശതാബ്ദങ്ങളായി നിറഞ്ഞു നിന്ന  വന്‍ കോടീശ്വരനും മുന്‍ പ്രധാന മന്ത്രിയുമായ സാദ് ഹരീരിയാണ് സൗദി ഒജര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ 38 വര്‍ഷങ്ങളായി രാജ്യത്തെ മുന്‍ നിര നിര്‍മ്മാണ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാണ് സൗദി ഓജര്‍. റിയാദിലെ കിംഗ്‌ ഖാലീദ് എയര്‍പോര്‍ട്ട്, രാബിഗിലേ കിംഗ്‌ അബ്ദുള്ള സയന്‍സ് ആണ്ട് ടെക്നോളജി യൂണിവേഴ്സിറ്റി എന്നിവയുടെ നിര്‍മ്മാണത്തിലും പ്രധാന പങ്കു വഹിച്ചിരുന്നു. 

You may have missed

Copy Protected by Chetan's WP-Copyprotect.