«

»

Print this Post

ഇന്ത്യന്‍ പത്രത്തില്‍ വന്ന വാര്‍ത്ത അര്‍ദ്ധ സത്യമെന്ന് സൗദി ബിന്‍ ലാദിന്‍ കമ്പനി

bin

 

സൗദി അറേബ്യ: കഴിഞ്ഞ ദിവസം സൗദിയിലെ ബിന്‍ ലാദിന്‍ ഗ്രൂപ്പിനെ കുറിച്ച് ഇന്ത്യയിലെ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ വന്ന വാര്‍ത്ത ഭാഗികമായി തെറ്റിദ്ധാരണാജനകമെന്ന് കമ്പനി അധികൃതര്‍.
200 ഹൈദരാബാദ് സ്വദേശികള്‍ കഴിഞ്ഞ ആറു മാസമായി ശമ്പളം കിട്ടാതെ നരകിക്കുകയാണെന്നും അവര്‍ക്ക് വേണ്ടി ഇന്ത്യന്‍ എംബസ്സിയും വിദേശകാര്യ മന്ത്രാലയവും ഒന്നും തന്നെ ചെയ്യുന്നില്ലെന്നും ഹൈദരാബാദ് സ്വദേശികളെ ഉദ്ധരിച്ചു കൊണ്ടാണ് പ്രസ്തുത വാര്‍ത്ത പുറത്തു വന്നത്.
ലഭിക്കാനുള്ള ശമ്പളം ആവശ്യപ്പെടുമ്പോള്‍ തങ്ങളുടെ സ്പോണ്‍സര്‍മാര്‍ തങ്ങളെ ബിന്‍ ലാദിന്‍ കമ്പനിയിലേക്ക് അയക്കുകയാണെന്നും അവിടെ പോയി ശമ്പളം ആവശ്യപ്പെടുമ്പോള്‍ പോലീസ് തങ്ങളെ ബലം പ്രയോഗിച്ച്  ലേബര്‍ ക്യാമ്പിലേക്ക് തന്നെ മടക്കി അയക്കുകയാണെന്നാണ് വാര്‍ത്തയില്‍ ഉദ്ധരിച്ചിട്ടുള്ള വ്യക്തികള്‍ പറയുന്നത്.
ഈ വാര്‍ത്ത ബിന്‍ ലാദിന്‍ കമ്പനി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മറ്റൊരു വിശദീകരണമാണ് പേര് വെളിപ്പെടുത്തരുത് എന്ന നിര്‍ദ്ദേശത്തോടെ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് ഞങ്ങളുടെ പ്രതിനിധിക്ക് ലഭിച്ചത്. നിരവധി ഇന്ത്യക്കാര്‍ ബിന്‍ ലാദിന്‍ കമ്പനിയില്‍ നിന്നും ഇപ്പോഴും ശമ്പളം കിട്ടാതെ വിഷമിക്കുകയാണ് എന്നുള്ളത് ശരി തന്നെയാണ് എന്ന് കമ്പനി സമ്മതിക്കുന്നു. എന്നാല്‍ തിരിച്ചയച്ചു എന്ന് വാര്‍ത്തയില്‍ പറയുന്നവര്‍ ബിന്‍ ലാദിന്‍ കമ്പനിയുടെ നേരിട്ടുള്ള ജോലിക്കാരല്ല. കോണ്‍ട്രാക്ടിംഗ് സ്ഥാപനങ്ങള്‍ മുഖേന സ്പോണ്‍സര്‍മാര്‍ ബിന്‍ ലാദിന്‍ കമ്പനിക്ക് താല്‍ക്കാലികമായി ജോലി ചെയ്യുന്നതിന് മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കിയ കരാര്‍ തൊഴിലാളികളാണ് ഇവര്‍. അവരുടെ സ്പോണ്‍സര്‍മാര്‍ ബിന്‍ ലാദിന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കി തൊഴിലാളികളെ മണിക്കൂറിന് നിശ്ചിത തുക എന്ന വ്യവസ്ഥയില്‍ ആണ് വാടകയ്ക്ക് നകിയിട്ടുള്ളത്.
അവര്‍ക്ക് ശമ്പളം നല്‍കേണ്ടത് അവരുടെ സ്വന്തം സ്പോണ്‍സര്‍മാര്‍ തന്നെയാണ്. സ്പോണ്‍സര്‍മാരുമായുള്ള കരാര്‍ പ്രകാരം പ്രതിമാസം അല്ലെങ്കില്‍ ഒരു നിശ്ചിത സമയ പരിധിക്കുള്ളില്‍ സ്പോണ്‍സര്മാര്‍ക്ക് നേരിട്ട് കമ്പനിക്ക് സമര്‍പ്പിക്കുന്ന ഇന്‍ വോയിസ്സിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം നല്‍കാന്‍ മാത്രമാണ് ബിന്‍ ലാദിന്‍ കമ്പനിക്കു ബാധ്യതയുള്ളത്. അതിനാല്‍ തന്നെ ഈ തൊഴിലാളികള്‍ക്ക് നേരിട്ട് ശമ്പളം നല്‍കാന്‍ ബിന്‍ ലാദിന്‍ കമ്പനിക്കു നിയമ പ്രകാരം ബാധ്യതയില്ല. മാത്രമല്ല അത് നിയമ വിരുദ്ധവുമാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
സ്പോണ്‍സര്‍മാര്‍ തങ്ങള്‍ക്ക് കമ്പനിയില്‍ നിന്ന് പണം ലഭിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് തൊഴിലാളികളെ ബിന്‍ ലാദിന്‍ കമ്പനിയിലേക്ക് അയക്കുന്നത്. ഇതിലൂടെ രണ്ടു ലക്ഷ്യങ്ങളാണ് സ്പോന്സര്മാര്‍ ഉന്നമിടുന്നത്.  തൊഴിലാളികള്‍ നേരിട്ട് ബിന്‍ ലാദിന്‍ കമ്പനിയുടെ ഓഫീസില്‍ എത്തി ശമ്പളം ആവശ്യപ്പെടുമ്പോള്‍ അതിലൂടെ ബിന്‍ ലാദിന്‍ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി തങ്ങള്‍ക്കു ലഭിക്കാനുള്ള പണം ലഭിക്കാനും തൊഴിലാളികളില്‍ നിന്ന് തങ്ങളുടെ മേല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം ഒഴിവാക്കാനുമായാണ് ഈ തന്ത്രം സ്വീകരിക്കുന്നത്.
നിയമപ്രകാരവും ബിന്‍ ലാദിന്‍ കമ്പനിയുമായി സ്പോണ്‍സര്‍മാര്‍ ഉണ്ടാക്കിയിട്ടുള്ള കരാര്‍ പ്രകാരവും തൊഴിലാളിക്ക് നേരിട്ട് ശമ്പളം നല്‍കേണ്ടത് സ്പോണ്‍സര്മാരുടെ ബാധ്യതയാണ്. ബിന്‍ ലാദിന്‍ കമ്പനി പണം നല്‍കിയാലും ഇല്ലെങ്കിലും ഈ ബാധ്യതയില്‍ നിന്ന് തൊഴിലാളികളുടെ സ്പോണ്‍സര്മാര്‍ക്ക് ഒഴിവാകാനാകില്‍. ഇക്കാര്യം മറച്ചു വെച്ചോ അല്ലെങ്കില്‍ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചോ ആണ് സ്പോണ്‍സര്‍മാര്‍ സമ്മര്‍ദ്ദ തന്ത്രം സ്വീകരിക്കുന്നത് എന്നാണ് കമ്പനിയുടെ പക്ഷം.
നിയമപ്രകാരം നേരിട്ട് പണം നല്‍കാന്‍ ബാധ്യതയില്ലാത്ത തൊഴിലാളികള്‍ നേരിട്ട് വന്നു പണം ചോദിച്ചാല്‍ നല്‍കാന്‍ തങ്ങള്‍ക്കു നിയമ പ്രകാരമുള്ള ബാധ്യതയില്ലെന്നാണ് ബിന്‍ ലാദിന്‍ കമ്പനിയുടെ പക്ഷം. ഇത്തരം രീതികള്‍ ഒരിക്കലും അനുവദിക്കില്ല. പണം ആവശ്യപ്പെട്ട് വരേണ്ടത് തൊഴിലാളികളുടെ സ്പോണ്‍സര്മാരാന്. അവര്‍ക്ക് നേരിട്ട് പണം നല്‍കാന്‍ മാത്രമേ തങ്ങള്‍ക്കു ബാധ്യതയുള്ളൂ എന്നും കമ്പനി വ്യക്തമാക്കുന്നു. നിയമ വിരുദ്ധമായ ആവശ്യങ്ങളുമായി വരുന്നവരെയാണ് പോലീസിനെ ഉപയോഗിച്ച് തിരിച്ചയക്കുന്നത്ന്നും കമ്പനി അധികൃതര്‍ പറയുന്നു.
ശമ്പളം നല്കാനുള്ളവര്‍ക്ക് ഘട്ടം ഘട്ടമായി കൊടുത്തു തീര്‍ക്കുകയാണ് കമ്പനി എന്ന് അധികൃതര്‍ പറയുന്നു. ഇതിനായി ബാങ്കുകളില്‍ നിന്നും രണ്ടു ബില്യന്‍ റിയാല്‍ വായ്പ എടുത്തിട്ടുണ്ട്. കൂടാതെ കമ്പനിയുടെ ചില വസ്തു വകകള്‍ വിറ്റും പണം കണ്ടെത്തി. ഇതില്‍ നിന്നം കഴിഞ്ഞ ദിവസങ്ങളില്‍ പതിനായിരത്തോളം പേരുടെ ബാധ്യതകള്‍ തീര്‍ത്തതായി കമ്പനി വ്യക്തമാക്കുന്നു. അത്രയും പേരെ മറ്റു കമ്പനികളിലേക്ക് മാറാനും അനുവദിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നു. 

 

Permanent link to this article: http://pravasicorner.com/?p=18982

Copy Protected by Chetan's WP-Copyprotect.