മൂന്ന് മാസമായി ശമ്പളമില്ല. പ്രതിഷേധവുമായി 1300 ഓളം തൊഴിലാളികള്‍ അജ്മാനില്‍ തെരുവിലിറങ്ങി

0
1

 

 

യു.എ.ഇ / അജ്മാന്‍: മൂന്നു മാസമായി ശമ്പളം ലഭിച്ചില്ലെന്ന പരാതിയുമായി അജ്മാനില്‍ തൊഴിലാളികള്‍ തെരുവിലിറങ്ങി. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഡ്കോ (SEEEDC0) എന്ന കരാര്‍ കമ്പനിയുടെ തൊഴിലാളികളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്.
സീഡ്കോ കമ്പനിയുടെ അജ്മാന്‍ ശാഖയിലെ തൊഴിലാളികള്‍ക്കാണ് ശബള കുടിശ്ശികയുള്ളത്. പല തവണ പരാതിപ്പെട്ടിട്ടും ഫലമില്ലായതോടെയാണ് 1300 ഓളം വരുന്ന തൊഴിലാളികള്‍ പ്രതിഷേധവുമായി മുന്നോട്ടു വന്നത്.
വിവരമറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ശാന്തരാക്കി. സംഭവത്തോട് അനുബന്ധിച്ച് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അജ്മാന്‍ പോലീസ് മേധാവി ബ്രിഗേഡിയര്‍ ഷെയ്ക്ക് സുല്‍ത്താന്‍ ബിന്‍ അബ്ദുള്ള അല്‍ നുവൈമി വ്യക്തമാക്കി.
സംഭവത്തിന് ശേഷം മുനുഷ്യ വിഭവശേഷി മന്ത്രാലയം കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഈ മാസം തന്നെ കുടിശ്ശിക തുകകള്‍ കൊടുത്തു തീര്‍ക്കാമെന്ന് കമ്പനി അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.