«

»

Print this Post

സൗദിയില്‍ പടക്കം പൊട്ടിച്ചു ഈദ് ആഘോഷിക്കുന്നവര്‍ കുടുങ്ങും. അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പ്രതിഫലം

CRACK

 

സൗദി അറേബ്യ: രാജ്യത്ത് എല്ലാ തരത്തിലുള്ള കരി മരുന്നുകളും പടക്കങ്ങളും വില്‍പ്പന നടത്തുന്നത് നിരോധിക്കപ്പെട്ടിട്ടുള്ളതായി റിയാദ് പോലീസ് വക്താവ് കേണല്‍ ഫവാസ് അല്‍ മൈമാന്‍ വ്യക്തമാക്കി. ഈദ് ആഘോഷിക്കുന്നതിനായി പടക്കങ്ങളും മറ്റു അപകടകരങ്ങളായ വസ്തുക്കള് ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഭീമമായ തുക പിഴയായി ഈടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  
കുട്ടികളെ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ ബോധവാന്മാരാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പടക്കങ്ങളും മറ്റും ഉപയോഗിക്കുന്നത് അപകടങ്ങളിലേക്ക് നയിക്കും. കഴിഞ്ഞ ഈദ് ആഘഷത്തിന്റെ ഭാഗമായി കരി മരുന്ന് ഉപയോഗിച്ച് അപകടം സംഭവിച്ച 78 കുട്ടികലെ റിയാദിലെ കിംഗ്‌ ഖാലീദ് ആശുപത്രിയില്‍ പ്രവേശുപ്പിക്കേണ്ട സാഹചര്യമുണ്ടായി. ഇതില്‍ 20 കുട്ടികള്‍ക്ക് കാഴ്ച ശക്തി പൂര്‍ണ്ണമായി നഷ്ടമായി. സമാനമായ സംഭവങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടായി.
പടക്കങ്ങളും മറ്റും വില്‍പ്പന നടത്തുന്നത് ഇല്ലാതാക്കാന്‍ പോലീസും വാണിജ്യ മന്ത്രാലയവും ശക്തമായ ഇടപെടലുകളാണ് ഇത്തവണ വിപണിയില്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി നിരവധി വെയര്‍ ഹൌസുകളില്‍ വ്യാപകമായ പരിശോധനകള്‍ നടത്തി. നിരവധി ചെറിയ രീതിയലുള്ള സ്ഫോടക വസ്തുക്ക പിടിച്ചടുത്തു.
പടക്കങ്ങളും മറ്റു കരിമരുന്നു വസ്തുക്കളും നിയമം ലംഘിച്ചു വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ തങ്ങളെ അറിയുക്കണമെന്നു വാണിജ്യ വകുപ്പ് മന്ത്രാലയം ആവശ്യപ്പെട്ടു. നാലായിരത്തില്‍ കുറയാത്ത സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന വെയര്‍ ഹ്ജൌസുകളെ സംബന്ധിച്ച വിവരങ്ങളാണ് നല്‍കേണ്ടത്. ശരിയായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5,000 റിയാല്‍ വീതം പ്രതിഫലമായി നല്‍കും. വിവരങ്ങള്‍ അറിയിക്കുന്നവരുടെ പേരുകളോ മറ്റു വിവരങ്ങളോ പുറത്തു വിടില്ലെന്നും മന്ത്രാലയം ഉറപ്പ് നല്‍കി. വിവരങ്ങള്‍ രഹസ്യാത്മകമായി തന്നെ സൂക്ഷിക്കും.   
1900 എന്ന മന്ത്രാലയത്തിന്റെ ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചു വിവരം അറിയിക്കാനാണ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

 

Permanent link to this article: http://pravasicorner.com/?p=19032

Copy Protected by Chetan's WP-Copyprotect.