«

»

Print this Post

ലൈംഗിക ചൂഷണങ്ങള്‍ക്ക് അതി കഠിന ശിക്ഷ വ്യവസ്ഥ ചെയ്തു കൊണ്ട് സൗദിയില്‍ പുതിയ നിയമ ബില്‍

sh

 

സൗദി അറേബ്യ: രാജ്യത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും സ്വകാര്യതക്കും അന്തസ്സിനും പരിപൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പു നല്‍കുന്ന നിയമ നിര്‍മ്മാണത്തിന്റെ ഭാഗമായി ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള കരട് ബില്ലിന് രൂപം നല്‍കി. ഇസ്ലാമിക ശരിയത്തില്‍ ഊന്നി നിന്ന് കൊണ്ട് അതേ സമയം രാജ്യത്ത് നിലവിലുള്ള നിയമങ്ങളെയും നടപടി ക്രമങ്ങളെയും പൂര്‍ണ്ണമായും മാനിച്ചു കൊണ്ടാണ് ബില്ലിന് രൂപം നല്‍കിയിട്ടുള്ളത്. സഭ്യമല്ലാത്ത വാക്കുകളോ ചേഷ്ടകളോ പോലും നിയമത്തിന്‍റെ പരിധിയില്‍ വരും. 
രാജ്യത്തെ ജനങ്ങളെ ലൈംഗിക ചൂഷണം, ലൈംഗിക അതിക്രമം, ലൈഗികവുമായി അല്ലെങ്കില്‍ അവരുടെ അന്തസ്സിനു കോട്ടം തക്ക വിധത്തില്‍ ഭീഷണിപ്പെടുത്തല്‍, മറ്റേതെങ്കിലും തരത്തിലുള്ള മുതലെടുപ്പുകള്‍ എന്നിവ പൂര്‍ണ്ണമായി തടയുകയാണ് ലക്‌ഷ്യം. കുറ്റക്കാരെ ശിക്ഷിക്കുകയും ഇരകളെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശമെന്ന് രൂപം നല്‍കിയ കരട് ബില്ലിന്റെ രണ്ടാം വകുപ്പില്‍ അടിവരയിട്ട് വ്യക്തമാക്കുന്നു.
ബില്ലില്‍ നിര്‍വചിച്ചിട്ടുള്ള കുട്ടികളെ ഭയപ്പെടുത്തി ലൈംഗിക ചൂഷണം നടത്തുന്ന കുറ്റങ്ങള്‍ക്ക് നല്‍കുന്ന തടവ്‌ ശിക്ഷ യാതൊരു കാരണവശാലും ആറു മാസത്തില്‍ കുറയരുത്‌ എന്നാണു നിര്‍ദ്ദേശം. ഇതിന് പുറമേ കുറ്റക്കാരില്‍ നിന്നും 50,000 രൂപ പിഴയും ഈടാക്കണം. മൈനര്മാര്‍, അംഗ വൈകല്യമുള്ള കുട്ടികള്‍ എന്നിവരെ ഭയപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവര്‍ക്ക് ഈ ശിക്ഷ ബാധകമാകും.
ഒരു ആരാധനാലയത്തിലോ, വിദ്യഭ്യാസ സ്ഥാപനത്തിലോ, അല്ലെങ്കില്‍ കുട്ടിയുടെ സംരക്ഷണം കുറ്റം ചെയ്യുന്ന വ്യക്തിയില്‍ നിക്ഷിപ്തമാക്കപ്പെട്ട അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന വ്യക്തികളാണ് ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നതെങ്കില്‍ ഈ ശിക്ഷകള്‍ ബാധകമാണ്. അബോധാവസ്ഥയിലോ, ഉറക്കത്തിലോ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് മേല്‍ പറഞ്ഞ ശിക്ഷ നല്‍കാന്‍ പര്യാപ്തമാണ്. ആണ്‍കുട്ടികളെ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാക്കിയാലും ഈ ശിക്ഷ ബാധകമാണ്.
ഒരു വ്യക്തി അയാളുടെ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക സ്വഭാവങ്ങള്‍ മറ്റൊരു വ്യക്തിയില്‍ മറ്റൊരാളില്‍ പ്രകടമാക്കുന്നതിനെയാണ് ലൈംഗിക അതിക്രമമായി ബില്ലില്‍ നിര്‍വചിച്ചിട്ടുള്ളത്. ഇത് വാക്കാലോ,  ദേഹത്ത് സ്പര്‍ശിച്ചോ ആകാം. മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തികളും ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുവന്നു ബില്ലിന്‍റെ ഒന്നാം വകുപ്പ് വ്യക്തമാക്കുന്നു.
ഒരു വ്യക്തിയെ അയാളുടെ ഏതെങ്കിലും കാര്യങ്ങള്‍ പൊതു സമൂഹത്തില്‍ വെളിപ്പെടുത്തുമെന്നോ അല്ലെങ്കില്‍ വ്യക്തിപരമായ വിവരങ്ങള്‍ പുറത്തു വിടുമെന്നോ ഭീഷണിപ്പെടുത്തി ലൈഗിക കാര്യങ്ങള്‍ സാധിച്ചെടുക്കുന്നതുനെയാണ് ഭയപ്പെടുത്തല്‍ എന്ന് ബില്ലില്‍ നിരവചിക്കുന്നത്. ഇത്തരത്തില്‍ ഭയപ്പെടുത്തി സഭ്യമല്ലാത്ത പ്രവൃത്തികള്‍ക്ക്‌ ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ലൈഗിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ ബില്ലിലെ ഒന്നാം വകുപ്പിന്റെ പരിധിയില്‍ വരുമെന്ന് ബില്‍ വ്യക്തമാക്കുന്നു.    
കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ക്ക് അഞ്ചു വര്ഷം വരെ തടവും അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയും ഈടാക്കാവുന്നതാണെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.   

 

Permanent link to this article: http://pravasicorner.com/?p=19041

Copy Protected by Chetan's WP-Copyprotect.