‘കാഷ് യൂ’ പ്രീപെയ്ഡ് കാര്‍ഡുകളുടെ വില്‍പ്പന സൗദിയില്‍ നിരോധിച്ചു

0
1

cashu

 

സൗദി അറേബ്യ: രാജ്യവ്യാപകമായി നിലവിലുള്ള ‘കാഷ് യു’ പ്രീപെയ്ഡ് കാര്‍ഡുകള്‍ സൗദി അറേബ്യയില്‍ നിരോധിച്ചു. രാജ്യത്തെ ബാങ്കിംഗ് മോണിട്ടറി സംവിധാനവും കേന്ദ്ര ബാങ്കായ സാമയാണ് (Saudi Arabian Monitoring Authority) നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
സൗദി അറബ്യയിലുല്‍ മറ്റു അറബ് രാജ്യങ്ങളിലും ഓണ്‍ ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിന് വ്യാപകമായി ഉപയോഗിച്ച് വരുന്ന ഓണ്‍ലൈന്‍ പെയ്മെന്റ് സംവിധാനമാണ് കാഷ് യൂ. യാഹുവിന്റെ ഉല്‍പ്പന്നമായ കാഷ് യൂവിന് വിനു അറബ് രാജ്യങ്ങളില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച ജന സമ്മിതി നേടാന്‍ സാധിച്ചിരുന്നു.
2002 ല്‍ മക്തൂബ് (ഇപ്പോഴത്തെ യാഹു) കമ്പനിയാണ് കാഷ് യൂ കാര്‍ഡുകള്‍ പുറത്തിറക്കിയത്. തുടര്‍ന്ന് അറബ് രാജ്യങ്ങളില്‍ വന്‍ ജന സമ്മതി നേടുകയായിരുന്നു. സുരക്ഷിതമായ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താനുള്ള ഒരു സംവിധാനം എന്ന നിലക്ക് ലക്ഷക്കണക്കിന്‌ ആളുകളാണ് കാഷ് യൂ കാര്‍ഡുകള്‍ ഉപയോഗിച്ച് വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ രാജ്യങ്ങളില്‍ വലിയ രീതിയിലുള്ള വില്‍പ്പന ശൃംഖലകള്‍ കെട്ടിപ്പടുക്കാന്‍ കമ്പനിക്കു സാധിച്ചു. നിരവധി കമ്പനികള്‍ക്ക്  തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അറബ് രാജ്യങ്ങളില്‍ വിറ്റഴിക്കുന്നതിനും കാഷ് യൂ കാര്‍ഡുകള്‍ സഹായകമായിരുന്നു.    
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും എന്ന കാരണം മുന്‍ നിര്‍ത്തിയാണ് കാഷ് യൂ നിരോധിചിട്ടുള്ളത്. കൂടാതെ രാജ്യത്തെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു ഏജന്‍സി കടന്നു പ്രവര്‍ത്തിക്കുന്നതും നിരോധനത്തിന് കാരണമായി. ബാങ്കിംഗ് രംഗത്ത് രാജ്യത്തിന് പുറമെയുള്ള ശക്തികള്‍ കടന്നു കയറുന്നത് നിരോധിക്കാന്‍ രാജകീയ ഉത്തരവ് സാമക്ക് ലഭിച്ചിരുന്നു.

In Association with Amazon.in

 (മികച്ച ഓണ്‍ ലൈന്‍ ഷോപ്പിങ്ങിന് ഇവിടെ ക്ലിക്ക് ചെയ്യുക)

കള്ളപ്പണ വെട്ടിപ്പിനു സഹായകമാകും എന്നതും കാഷ് യൂ നിരോധിക്കാന്‍ മറ്റൊരു കാരണമായി. കാഷു കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ നിയന്തിക്കാനോ നിരീക്ഷിക്കാനോ നിലവിലുള്ള സംവിധാനങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഇത്തരം കാര്‍ഡുകള്‍ പുറത്തിറക്കാന്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ബാങ്കിംഗ് സംവിധാനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കൂ എന്നാണു സാമയുടെ നിലപാട്.  
കാഷ് യൂ കാര്‍ഡ് സ്വീകരിക്കുന്നതില്‍ നിന്നും അവ വിറ്റഴിക്കുന്നതില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളെ വിലക്കണമെന്ന് വാണിജ്യ മന്ത്രാലയത്തിനു സാമ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ ഏജന്റുമാര്‍ വഴിയാണ് കൂടുതലും രാജ്യത്ത് വിറ്റഴിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും കാര്‍ഡ് പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കും.
സാമ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാഷ് യൂ കാര്‍ഡുകള്‍ വിറ്റഴിക്കുന്നതിനെതിരെ രാജ്യത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവ വിറ്റഴിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.