ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാവുന്ന സാധനങ്ങളുടെ പരിധി വര്‍ദ്ധിപ്പിച്ചു. ഇനി മുതല്‍ 25,000 രൂപ വരെയുള്ള സാധനങ്ങള്‍ വാങ്ങാം

0
1

cochin

 

ന്യൂഡല്‍ഹി: രാജ്യത്തെ രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ യാത്രചെയ്യുന്നവര്‍ക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നു ഇന്ത്യന്‍ രൂപ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാവുന്ന പരിധി അഞ്ച് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. നിലവില്‍ 5000 രൂപയ്ക്കു വരെ സാധനങ്ങള്‍ വാങ്ങാമായിരുന്നത് 25000 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് പുറത്തിറക്കി.
അന്താരാഷ്ട്രാ വിമാന യാത്രക്കാര്‍ക്ക് വിദേശത്തു പോകുമ്പോഴും തിരിച്ചു വരുമ്പോഴും കൈവശം വെക്കാവുന്ന ഇന്ത്യന്‍ രൂപയുടെ പരിധി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിരുന്നു. അത് പ്രകാരം യാത്രക്കാര്‍ക്ക് 25000 രൂപ വരെ കൈവശം വെക്കാന്‍ സാധിക്കും. ഇത് കൂടി കണക്കിലെടുത്താണ് കൈവശം വെക്കാവുന്ന തുകക്ക് തുല്യമായ തുകയ്ക്കുള്ള സാധനങ്ങള്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാന്‍ അനുമതി നല്‍കിയത്.

In Association with Amazon.in

 (മികച്ച ഓണ്‍ ലൈന്‍ ഷോപ്പിങ്ങിന് ഇവിടെ ക്ലിക്ക് ചെയ്യുക)

കൂടാതെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ നിര്‍മ്മിത സാധനങ്ങളും വില്‍പ്പനക്ക് വെക്കനമെന്നും വില്‍ക്കുന്ന സാധനങ്ങളുടെ വില ഇന്ത്യന്‍ രൂപയിലും പ്രദര്‍ശിപ്പിക്കണമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌. എല്ലാ സാധനങ്ങളടെയും വിദേശനാണ്യത്തിലുള്ള വിലയും അതിന് ആനുപാതികമായ ഇന്ത്യന്‍ രൂപയിലുള്ള വിലയും പ്രധാനപ്പെട്ട വിദേശ കറന്‍സികളുമായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കും പ്രദര്‍ശിപ്പിക്കണമെന്നും നിബന്ധനയുണ്ട്.