സൗദിയില്‍ സോഷ്യല്‍ മീഡിയകളിലൂടെ മറ്റുള്ളവരെ അപകീര്ത്തിപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ

SM

 

സൗദി അറേബ്യ: സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് സൗദി ദേശീയ മനുഷ്യാവകാശ സൊസൈറ്റി.
മറ്റുള്ളവരുടെ സ്വകാര്യത പരസ്യമാക്കുന്നവര്‍ക്കും, ഫോട്ടോകളും മറ്റ് സ്വകാര്യ വിവരങ്ങളും രേഖകളും പരസ്യമായി സാമൂഹിക മാധ്യമങ്ങളില്‍ കൂടി പുറത്തു വിടുന്നവരും ഒരു വര്‍ഷം വരെ നീളുന്ന തടവ്‌ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും, അഞ്ചു ലക്ഷം റിയാലില്‍ കവിയാത്ത പിഴ ശിക്ഷ ലഭിക്കുമെന്നും ദേശീയ മനുഷ്യാവകാശ സൊസൈറ്റിപ്രസിഡന്റ് മുഫലഹ് അല്‍ ഖഹ്ത്താനി മുന്നറിയിപ്പ് നല്‍കി.
സൂമിക മാധ്യമങ്ങളുടെ സ്വാധീനം അനുദിനം സമൂഹത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. പരിഷ്കൃത സമൂഹത്തില്‍ വ്യക്തികളുടെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ടെന്നും അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി വിവരങ്ങള്‍ ലോകത്തിനു മുന്നില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നു കാണിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ദേശീയ മനുഷ്യാവകാശ സൊസൈറ്റി തീവ്ര ശ്രമങ്ങള്‍ നടത്തി വരുന്നു ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

In Association with Amazon.in(ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് ഇവിടെ ക്ലിക്ക് ചെയ്യുക) 

1428 ല്‍ രാജകീയ ഉത്തരവിലൂടെ സൈബര്‍ കൃത്യങ്ങള്‍ക്ക് എതിരായ നിയമം രാജ്യത്ത് നിലവില്‍ വന്നിട്ടുണ്ട്. അത് പ്രകാരം തന്നെ രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സൊസൈറ്റി ബദ്ധശ്രദ്ധരാന്. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാനും നിയമം അനുസരിക്കാനും ജനങ്ങള്‍ ബാധ്യസ്ഥരാണ്. അത് ലംഘിക്കുന്നവര്‍ കടുത്ത ശിക്ഷ തന്നെ അനുഭവിക്കേണ്ടി വരും.

ചിലപ്പോള്‍ അറിയാതെ തന്നെ ചിലര്‍ പരോക്ഷമായി ഇത് പ്രചരിപ്പിക്കുന്നു. കൂടുതലും യുവജനങ്ങളാണ് ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നത്. ഇക്കാര്യത്തിലും ആളുകള്‍ ബോധവാന്മാര്‍ ആകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.    

 

You may have missed

Copy Protected by Chetan's WP-Copyprotect.