പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: യൂസഫലി രണ്ടു കോടി നല്‍കി

0
2

MA

 

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫ്‌ അലി പ്രഖ്യാപിച്ച സഹായ ധനമായ രണ്ടു കോടി രൂപ കൈമാറി.
യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എ നിഷാദാണ് കൊല്ലം ജില്ലാ കലക്ടര്‍ എ. ഷൈന മോള്‍ക്ക്‌ തുക കൈമാറിയത്.
അപകടത്തില്‍ മരിച്ചവരിലെ 109 പേരെയാണു തിരിച്ചറിഞ്ഞത്. ഇവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റ 318 പേര്‍ക്ക് അര ലക്ഷം രൂപ വീതവുമാണ് നല്‍കുന്നത്.
പരിക്കേറ്റ ബാക്കിയുള്ളവരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നത് അനുസരിച്ച് ബാക്കി തുക കൂടി കൈമാറുമെന്ന് ലുലു ഗ്രൂപ്പ് വക്താക്കള്‍ വ്യക്തമാക്കി.