«

»

Print this Post

ഇലക്ട്രോണിക് മീഡിയകളിലൂടെ വ്യാജ വാര്‍ത്തകള്‍ ചമക്കുന്നവര്‍ക്ക് എതിരെ നടപടികള്‍ക്ക് പോലീസ് സ്റ്റേഷനുകള്‍ക്ക് കൂടുതല്‍ അധികാരം

moi

 

സൗദി അറേബ്യ: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പോലീസ് സ്റ്റേഷനുകള്‍ക്കും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയരക്ടരേറ്റുകള്‍ക്കും ആഭ്യന്തര മന്ത്രാലയം കൂടുതല്‍ അധികാരം നല്‍കി. വ്യാജ വാര്‍ത്തകളും ഊഹാപോഹങ്ങളും പരത്തുന്നവരെ പെട്ടെന്ന് കണ്ടു പിടിക്കാന്‍ അതാതു പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് എളുപ്പത്തില്‍ സാധ്യമാകുമെന്നത് കൊണ്ടാണ് ഈ നടപടി.
വ്യാജ വാര്‍ത്തകളും ഊഹാപോഹങ്ങളും പരത്തുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട ക്രിമിനല്‍ നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും പുറമേ ശരീഅത് നിയമം അനുസരിച്ചുമുള്ള ശിക്ഷാ നടപടികള്‍ ഉണ്ടാകും. പരാതി നല്‍കുന്നവര്‍ക്ക് കുറ്റക്കാര്‍ക്കെതിരെ അധികൃതര്‍ എടുക്കുന്ന പൊതു ശിക്ഷാ നിയമങ്ങള്‍ക്കു പുറമേ സ്വകാര്യ അവകാശ നിയമ പ്രകാരം നടപടികള്‍ ആവശ്യപ്പെടാനുള്ള അവകാശവും ഉണ്ടാകും.
ഇത്തരത്തില്‍ പല കേസുകളിലും കോടതികള്‍ ശരിഅത് നിയമപ്രകാരവും രാജകീയ ഉത്തരവ് പ്രകാരം നടപ്പിലാക്കിയ പൊതു നിയമപ്രകാരവും ശിക്ഷ നല്‍കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഖസീം പ്രവിശ്യാ വക്താവ് കേണല്‍ ഫഹദ് അല്‍ ഹബദാന്‍ വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ സമൂഹത്തില്‍ ദൂരവ്യാപകമായ തിക്ത ഫലങ്ങള്‍ ഉളവാക്കും എന്നതിനാല്‍ വളരെ കടുത്ത നിലപാടാണ് കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുക. സാമൂഹിക മാധ്യമങ്ങള്‍ പടര്‍ന്നു പിടിച്ച ഇന്നത്തെ സമൂഹത്തില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പെട്ടെന്ന് തന്നെ പരക്കും.
വ്യാജവാര്‍ത്തകള്‍ സംബന്ധിച്ച പരാതികളുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത പരാതികളില്‍ മാത്രം 35 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായി.  2014 ല്‍ ഇതിന്റെ എണ്ണം തുലോം കുറവായിരുന്നു എന്ന് കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് ഹബദാന്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് എന്തികിലും ഹര്‍ജി സമര്‍പ്പിക്കപ്പെട്ടാല്‍ ഉടനെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളെ അന്വേഷണത്തിന് നിയോഗിക്കുമെന്നും ഫഹദ് അബദാന്‍ പറഞ്ഞു.

In Association with Amazon.in

സാമൂഹിക മാധ്യമ ദുരുപയോഗവും, വ്യാജ വാര്‍ത്തകളും സംബന്ധിച്ച് മക്കയിലാണ് ഏറ്റവും കൂടുതല്‍  കേസുകള്‍ ഉണ്ടായത്. കിഴക്കന്‍ പ്രവിശ്യയും മദീനയും പരാതികളുടെ എണ്ണത്തില്‍ തൊട്ടു പിന്നില്‍ തന്നെയുണ്ട്‌. ഇതിനെ അപേക്ഷിച്ച് റിയാദില്‍ പരാതികളുടെ എണ്ണം മുപ്പത് ശതമാനത്തോളം കുറവാണ്. അല ബഹയിലും അസീറിലും ഖസീമിലും ജീസാനിലും ഹായിലിലും കേസുകളുടെ എണ്ണം കുറവല്ല എന്നത് ഈ വിഷയത്തിന്റെ തീവ്രതയെ അധികരിപ്പിക്കുന്നു.
തബൂക്, നജറാന്‍, അല ജൌഫ് എന്നിവിടങ്ങളിലും വടക്കന്‍ അതിര്‍ത്തി ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ എണ്ണം മേല്‍ മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.  

 

Permanent link to this article: http://pravasicorner.com/?p=19146

Copy Protected by Chetan's WP-Copyprotect.