സൗദിയില്‍ ദുരിതത്തിലായ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ വകുപ്പിന്‍റെ സഹായം

0
1

s3

 

സൗദി അറേബ്യ/ന്യൂഡല്‍ഹി: ശമ്പളം ലഭിക്കാത്തത് മൂലം ഭക്ഷണം കഴിക്കാന്‍ പോലും വകയില്ലാതെ സൗദി അറേബ്യയില്‍ നരകിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തിര ഇടപെടല്‍.

സൗദി അറേബ്യയില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരില്‍ ഒരാളായ ഇമ്രാന്‍ ഖാന്‍ എന്ന ഇന്ത്യന്‍ തൊഴിലാളി അടിയന്തിര സഹായം അഭ്യര്‍ഥിച്ചു സുഷമ സ്വരാജിന് ട്വിറ്റര്‍ സന്ദേശം അയച്ചതിനെ തുടര്‍ന്നാണ്‌ മന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടായത്. കഴിഞ്ഞ മൂന്നു ദിവസമായി പട്ടിണിയില്‍ ആണെന്നും വിദേശകാര്യ മന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചായിരുന്നു ട്വീറ്റ്.

ഇതോടെ പ്രശ്നത്തില്‍ അടിയതിരമായി ഇടപെട്ട വിദേശകാര്യ മന്ത്രാലയം ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ജിദ്ദ, ഷുമേസി, തായിഫ് എന്നിവിടങ്ങളിലെ മൂന്ന് ക്യാമ്പുകളിലായി ദുരിതമനുഭവിക്കുന്നവര്‍ക്ക് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടിയന്തിരമായി 15,475 കിലോയോളം വരുന്ന ഭക്ഷ്യസാധനങ്ങള്‍ വിതരണം ചയ്തു. 

ഇതിനിടയില്‍ പ്രശ്നത്തില്‍ കമ്പനി അധികൃതര്‍ അടിയതിരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ദുരിതത്തിലായ തൊഴിലാളികള്‍ ജിദ്ദയില്‍ ഗതാഗതം തടയാന്‍ ശ്രമം നടത്തി. രോഷാകുലരായ തൊഴിലാളികള്‍ ഇതിനടുത്തുള്ള പെട്രോള്‍ പമ്പ് അടപ്പിക്കുകയും ചെയ്തു. തൊഴിലാളികള്‍ കൂടുതല്‍ അക്രമങ്ങളിലേക്ക് തിരിയുമായിരുന്ന സാഹചര്യത്തില്‍ വിവരമറിഞ്ഞ് പാഞ്ഞെത്തിയ പോലീസ് തൊഴിലാളികളെ പിരിച്ചു വിട്ടു സാഹചര്യങ്ങള്‍ നിയന്ത്രണത്തില്‍ ആക്കുകയായിരുന്നു.