നാല് പ്രമുഖ സൗദി കമ്പനികളെ ഫിലിപ്പൈന്‍സ് ബ്ലാക്ക് ലിസ്റ്റ് ചെയ്തു

POEA

 

സൗദി അറേബ്യ/മനില: സൗദിയിലെ നാല് പ്രമുഖ നിര്‍മ്മാണ കരാര്‍ കമ്പനികളെ ഫിലിപ്പൈന്‍സ് ഓവര്‍സീസ്‌ എംപ്ലോയിമെന്റ്റ് അഡ്മിനിസ്ട്രേഷന്‍ (POEA) ബ്ലാക്ക് ലിസ്റ്റ് ചെയ്തു. ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കാത്തതിനെ തുടര്‍ന്ന് മാസങ്ങളായി ഈ നാല് കമ്പനികളിലായി പതിനായിരത്തില്‍ അധികം ഫിലിപ്പിനോ തൊഴിലാളികള്‍ ദുരിതത്തില്‍ ആയതിനെ തുടര്‍ന്നാണ്‌ തീരുമാനമെന്നു പി ഓ ഇ എ മേധാവി ഹാന്‍സ് കാക്ടാക് വ്യക്തമാക്കി.  
സൗദി ഓജര്‍, സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പ്, മുഹമ്മദ്‌ അല്‍ മോജില്‍ (MMG), മുഹമ്മദ്‌ ഹമീദ് അല്‍ ബര്‍ഗാഷ് എന്നീ കമ്പനികളെയാണ് പി ഓ ഇ എ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഈ കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് 11,000 ല്‍ അധികം ഫിലിപ്പിനോ സ്വദേശികള്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നുവെന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.  
ഈ കമ്പനികളെ നിരോധനം നീക്കുന്നത് വരെ രാജ്യത്ത് നിന്ന് റിക്രൂട്ട്മെന്റ് നടത്താന്‍ അനുവദിക്കില്ലെന്ന് പി ഓ ഇ എ വ്യക്തമാക്കി. തങ്ങളുടെ അനേകായിരം തൊഴിലാളികള്‍ ഈ കമ്പനികളില്‍ ദുരിതങ്ങള്‍ അനുഭവിക്കുമ്പോഴും ഇപ്പോഴും ഈ കമ്പനികള്‍ ഫിലിപ്പൈന്‍സില്‍ നിന്ന് റിക്രൂട്ട്മെന്റ് തുടരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ പെട്ടെന്നുള്ള നിരോധനം ഏര്‍പ്പെടുത്തിയത്.
ഇപ്പോള്‍ നിരോധിച്ച കമ്പനികള്‍ കൂടാതെ മറ്റു അഞ്ച് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടി പി ഓ ഇ എ സൂക്ഷ്മമായി നിരീക്ഷിക്കുന്നെന്ടെന്ന് ഹാന്‍സ് കാക്ടായ് പറഞ്ഞു. അറബ് ടെക് കണ്‍സ്ട്രക്ഷന്‍ എല്‍ എല്‍ സി, രാജ അല്‍ മാരീ കോണ്‍ട്രാക്റ്റിംഗ് ആന്‍ഡ് ട്രേഡിംഗ് കമ്പനി, അലൂംകോ എല്‍ എല്‍ സി, ഫവാസി സാലേ അല്‍ നജരാണി കോണ്‍ട്രാക്റ്റിംഗ് കമ്പനി, റിയല്‍ എസ്റെറ്റ് ഡെവലപ്മെന്റ് ആന്‍ഡ്‌ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി എന്നീ കമ്പനികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. കൂടുതല്‍ പരാതികള്‍ ലഭിച്ചാല്‍ ഈ കമ്പനികള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തുമെന്നും കക്ടായ് വ്യക്തമാക്കി.  

 

You may have missed

Copy Protected by Chetan's WP-Copyprotect.