«

»

Print this Post

സൗദിയില്‍ നിന്ന് തങ്ങളുടെ സംസ്ഥാനത്തുള്ളവരെ നാട്ടിലെത്തിക്കാന്‍ കേരളവും ആന്ധ്രയും ശ്രമം തുടങ്ങി

n

 

തിരുവനന്തപുരം/ന്യൂഡല്‍ഹി: സമയത്തിന് ശമ്പളമോ ഭക്ഷണമോ ലഭിക്കാതെ സൗദി അറേബ്യയില്‍ അകപ്പെട്ട ഇന്ത്യക്കാരില്‍ തങ്ങളുടെ സംസ്ഥാനത്ത് നിന്നുള്ളവരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ ശ്രമങ്ങള്‍ തുടങ്ങി.
സൗദിയിലും കുവൈറ്റിലുമായി ദുരിതത്തില്‍ അകപ്പെട്ട ഇന്ത്യക്കാരില്‍ ആന്ധയില്‍ നിന്നുള്ള 3,000 പേര്‍ ഉണ്ടെന്നു ആന്ധാപ്രദേശ് സ്ഥിരീകരിച്ചു. അതേ സമയം കേരളത്തില്‍ നിന്നുള്ളവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാന്‍ ഇത് വരെ സംസ്ഥാന സര്‍ക്കാരിനോ നോര്‍ക്കക്കോ കഴിഞ്ഞിട്ടില്ല.
തങ്ങളുടെ സംസ്ഥാനത്ത് നിന്നുള്ള 3000 ത്തോളം പേര്‍ക്ക് നാട്ടില്‍ തിരിച്ചെത്തുന്നതിന് ആവശ്യമായ രേഖകളും നാട്ടില്‍ തിരിച്ചെത്തുന്നത് വരെ ആവശ്യമായ ഭക്ഷണവും മറ്റും നല്‍കി സഹായിക്കണമെന്ന് ആധാപ്രദേശ് പ്രവാസികാര്യ മന്ത്രി പല്ലേ രഘുനാഥ് റെഡ്ഡി കേന്ദ്ര വിദേശകാര്യ മന്തി സുഷമ സ്വരാജിനോട് അഭ്യര്‍ത്ഥിച്ചു. ഇവരുടെ പ്രശ്നത്തില്‍ ഇടപെടാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിക്കും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലെറ്റിനും കുവൈറ്റിലെ നയതന്ത്ര കാര്യാലയങ്ങള്‍ക്കും നല്‍കണമെന്നും സൗജന്യ യാത്രാ ടിക്കറ്റും ആവശ്യമായ രേഖകളും ഇവര്‍ക്കായി ഒരുക്കണമെന്നും റെഡ്ഡി സുഷമ സ്വരാജിനോട് റെഡ്ഡി ആവശ്യപ്പെട്ടു.    
അതേ സമയം സൗദി അറേബ്യയില്‍ ദുരിതത്തിലായ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കാന്‍ കേരള സര്‍ക്കാരും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി കേന്ദ്ര വിദേശകാര്യ വകുപ്പുമായും സൗദിയിലെ വിവിധ മലയാളി സന്നദ്ധ സംഘടനകളുമായും ഏകോപനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്ക സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
മലയാളികളായ നിരവധി പേര്‍ ദുരിതത്തിലായ ഇന്ത്യക്കാര്‍ക്കിടയില്‍ ഉണ്ടെന്നാണ് നോര്‍ക്ക അഡീഷണല്‍ സെക്രട്ടറി പി.ജയരാജന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജിദ്ദയിലും തായിഫിലുമുള്ള അഞ്ചു ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കിടയില്‍ എത്ര മലയാളികള്‍ ഉണ്ടെന്ന കൃത്യമായ വിവരം ഇത് വരെ നോര്‍ക്കയ്ക്ക് ലഭിച്ചിട്ടില്ല. സൗദിയിലെ വിവിധ മലയാളി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിവരങ്ങള്‍ ലഭ്യമാക്കാനാണ് നോര്‍ക്ക ശ്രമിക്കുന്നത്.
700 ഓളം മലയാളികള്‍ ഉണ്ടെന്നാണ് നോര്‍ക്കയ്ക്ക് ലഭിക്കുന്ന അനൌദ്യോഗിക വിവരം. അടുത്ത ദിവസം തന്നെ മലയാളികളുടെ കൃത്യമായ പട്ടിക തയ്യാറാക്കാന്‍ സാധികുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നോര്‍ക്ക വ്യക്തമാക്കുന്നു. ഇവര്‍ക്ക് ലഭിക്കാനുള്ള ശമ്പള ബാക്കിയും സേവനാനന്തര ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനെ കുറിച്ചുള്ള നടപടികള്‍ ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. ഇവര്‍ക്കാവശ്യമായ ഭക്ഷണവും മരുന്നുകളും ലഭ്യമാക്കുന്നതിനാണ് നോര്‍ക്ക മുന്‍ഗണന നല്‍കുന്നതെന്നും ജയരാജന്‍ പറഞ്ഞു.
പിന്നീട് കേന്ദ്ര മന്ത്രി വി.കെ സിംഗ് സൗദിയില്‍ എത്തുന്നതോടെ ഇവരെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ ആരംഭിക്കുമെന്നും ആ ഘട്ടത്തില്‍ രേഖകളും മറ്റും ലഭ്യമാക്കുന്നതിനാവശ്യമായ സഹായങ്ങള്‍ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകെമെന്നും നോര്‍ക്ക വ്യക്തമാക്കുന്നു. 

 

Permanent link to this article: http://pravasicorner.com/?p=19190

Copy Protected by Chetan's WP-Copyprotect.