വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് സൗദിയില്‍ എത്തി. ആദ്യ സംഘം ഇന്ത്യക്കാരെ നാളെ നാട്ടിലെത്തിക്കും

vvk

 

സൗദി അറേബ്യ/ജിദ്ദ: സൗദി അറേബ്യയില്‍ ദുരിതത്തില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചത്തിക്കുന്നതിന്റെ ഭാഗമായി വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് സൗദിയിലെത്തി.
രാവിലെ ദുബൈ വഴി ജിദ്ദയില്‍ എത്തിയ അദ്ദേഹം ഇന്ത്യന്‍ കോണ്‍സുലെറ്റില്‍ വെച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനമാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് റിയാദിലെത്തുന്ന ഇദ്ദേഹം മന്ത്രി തല ചര്‍ച്ചകള്‍ നടത്തും. 
നടപടികളുടെ ഭാഗമായി ആദ്യ ഇന്ത്യന്‍ തൊഴിലാളികളുടെ സംഘം നാളെ നാട്ടിലേക്ക് തിരിക്കുമെന്ന് ആദ്യഘട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തൊഴിലാളികളുടെ എക്സിറ്റ് പെര്‍മിറ്റ്‌ അടിയന്തിര അടിസ്ഥാനത്തില്‍ ലഭ്യമാക്കാമെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ യാത്രാ രേഖകള്‍ തയ്യാറായാല്‍ നാളെ രാവിലെ 5.30 മദീനയില്‍ നിന്നും നാട്ടിലേക്ക് തിരിക്കാന്‍ സാധിക്കും. മദീനയില്‍ നിന്നും മടങ്ങുന്ന ഹജ്ജ് വിമാനത്തിലാണ് ഇവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്.
തിരിച്ചു പോകാന്‍ തയ്യാറുള്ള ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യന്‍ അധികൃതര്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ആറു മാസത്തെ ശമ്പളവും സേവനാനന്തര ആനുകൂല്യങ്ങളും ലഭിക്കാതെ തിരിച്ചു പോരാന്‍ ഇല്ലെന്ന നിലപാടിലാണ് പലരും. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന മുറക്ക് എംബസ്സിയോ കോണ്‍സുലെറ്റോ ശേഖരിച്ച് തൊഴിലാളികള്‍ക്ക് നല്‍കാമെന്ന നിര്‍ദ്ദേശം ഇന്ത്യന്‍ അധികൃതര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശം പലര്‍ക്കും സ്വീകാര്യമാണ്. 
തിരിച്ചു പോരാന്‍ തയാറുള്ളവര്‍, സൗദിയില്‍ തന്നെ മറ്റു കമ്പനികളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിങ്ങനെ തരം തിരിച്ചു പട്ടിക തയ്യറാക്കുന്നു ജോലിയാണ് പുരോഗമിക്കുന്നത്. എംബസ്സി, കോണ്‍സുലേറ്റ് ജീവനക്കാരും, സാമൂഹിക പ്രവര്‍ത്തകരും ഒത്തു ചേര്‍ന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. 

You may have missed

Copy Protected by Chetan's WP-Copyprotect.