«

»

Print this Post

സൗദിയില്‍ ദുരിതത്തിലായ പൗരന്‍മാരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയുടെ അടിയന്തിര ധന സഹായവുമായി പാക്കിസ്ഥാന്‍

Illegal immigrant workers cover their heads from the heat as they wait in line at the Saudi immigration offices at the Alisha area, west of Riyadh

 

സൗദി അറേബ്യ: ജോലിയും ഭക്ഷണവുമില്ലാതെ സൗദി അറേബ്യയില്‍ ദുരിതം അനുഭവിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശികളുടെ നാട്ടിലെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ പദ്ധതിയുമായി പാക്കിസ്ഥാന്‍ രംഗത്ത്. അടിയന്തിര ദുരിതാശ്വാസ പദ്ധതിക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുമതി നല്‍കി.  
ഇത് പ്രകാരം സൗദിയില്‍ അകപ്പെട്ട ഓരോ തൊഴിലാളിയുടെയും നാട്ടിലെ കുടുംബത്തിനു 50,000 രൂപ വീതം നല്‍കും. ഇതിനായി 50 കോടിയുടെ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. 8,000 ത്തോളം പാക്കിസ്ഥാന്‍ പൗരന്മാരാണ് ജോലിയും ഭക്ഷണവും ഇല്ലാതെ സൗദി അറേബ്യയില്‍ കുടുങ്ങി കിടക്കുന്നത്.
സഹായം നല്‍കുന്നതിനായി അര്‍ഹതപ്പെട്ട കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. പട്ടിക തയ്യാറായാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുക വിതരണം ചെയ്തു തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
സൗദിയുടെ വിവധ ഭാഗങ്ങളില്‍ ആയാണ് ദുരിതത്തിലായ പാക്കിസ്ഥാന്‍ പൗരന്മാര്‍ ഇപ്പോള്‍ കഴിയുന്നത്. ഏറ്റവും അധികം പേര്‍ ദാമ്മാമിലും റിയാദിലും ജിദ്ദയിലും ആണെന്നാണ്‌ ഔദ്യോഗിക വിവരം. ദാമാമിലെ സാദ് കമ്പനിയുടെ ക്യാമ്പില്‍ മാത്രം ആയിരക്കണക്കിന് പാക്കിസ്ഥാന്‍ പൗരന്മാര്‍ കുടുങ്ങി കിടക്കുന്നണ്ട്. സമാനമായ എണ്ണത്തിലുള്ള തൊഴിലാളികള്‍ സൗദി ഓജര്‍ ക്യാമ്പിലും ഉണ്ട്. ഇവര്‍ക്കെല്ലാം ശമ്പളം ലഭിച്ചിട്ട് മാസങ്ങളായി. പലരുടെയും ഇഖാമ പുതുക്കാത്തതിനാല്‍ പുറത്തിറങ്ങാനും കഴിയില്ല. പലരും നല്‍കുന്ന സഹായം കൊണ്ടാണ് ഭക്ഷണം പോലും കഴിക്കുന്നത് എന്നാണു പാക്കിസ്ഥാന്‍ എംബസ്സി വിദേശകാര്യ മന്ത്രാലയത്തെ ധരിപ്പിചിട്ടുള്ളത്.  
ദാമ്മാമിലും റിയാദിലും കുടുങ്ങി കിടക്കുന്ന പാക്കിസ്ഥാന്‍ തൊഴിലാളികള്‍ തങ്ങളുടെ ദുരവസ്ഥ മാസങ്ങള്‍ക്ക് മുന്പ് തന്നെ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ളവരെ അറിയിച്ചിരുന്നുവെങ്കിലും ഇത് വരെ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. എന്നാല്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ദുരിത വാര്‍ത്ത അറിഞ്ഞ് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അടിയന്തിര സഹായം എത്തിക്കുന്നതിനായി യുദ്ധകാല അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതും ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി സരാകാര്‍ പൂര്‍ണ്ണ സഹകരണം നല്കിയതും പാക്കിസ്ഥാനില്‍ മാധ്യമങ്ങള്‍ വലിയ വാര്‍തയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ നിസ്സംഗ മനോഭാവത്തെ ചോദ്യം ചെയ്തു വ്യാപക പ്രതിഷേധങ്ങള്‍ ഉയരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് നാട്ടിലെ കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായ ധനം നല്‍കാന്‍ പാക്കിസ്ഥാന്‍ സരക്കാര്‍ നിര്‍ബന്ധതിരായത്. 

 

Permanent link to this article: http://pravasicorner.com/?p=19231

Copy Protected by Chetans WP-Copyprotect.