തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യം (End of Service Benifit – ESB) അറിയാന്‍ സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ സൗജന്യ സേവനം

0
3

 

സൗദി അറേബ്യ: തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യം (End of Service Benifit – ESB) എത്രയാണ് എന്ന് കൃത്യമായി മനസ്സിലാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റ് തൊഴില്‍ മന്ത്രാലയം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇക്കാര്യം പല പ്രവാസികള്‍ക്കും ഇപ്പോഴും അറിയില്ല.
വളരെ ലളിതമായ രീതിയില്‍ അറിയാവുന്ന വിധത്തില്‍ തികച്ചും സൗജന്യമായാണ് ഈ ഓണ്‍ലൈന്‍ സൗകര്യം മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. സ്വദേശികളും വിദേശികളുമായ തൊഴിലാളികള്‍ക്ക് തങ്ങളുടെ സേവനാനന്തര ആനുകൂല്യം എത്രയാണ് എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി മന്ത്രാലയത്തിന്റെ പ്രത്യേക ബോധവല്‍ക്കരണ വെബ്‌സൈറ്റില്‍ ഒരു പ്രത്യേക പേജ് തന്നെ സജ്ജമാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ ബോധവല്‍ക്കരണത്തിന് വേണ്ടി ആരംഭിച്ചിട്ടുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ആണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത് (http://www.laboreducation.gov.sa/en/). വെബ്സൈറ്റ് ഉള്ളടക്കം അറബി ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാണ്.
mol1
ഈ വെബ്‌ സൈറ്റില്‍ പ്രവേശിച്ച് മുകളിലെ മെനുവിലെ രണ്ടാമത്തെ വിഭാഗമായ Rights and Duties എന്ന പേജിലേക്ക് പ്രവേശിക്കുക(http://www.laboreducation.gov.sa/en/#). ഈ പേജില്‍ പ്രവേശിച്ച് ഡ്രോപ്പ് അപ്പ് മെനുവില്‍ ആറാമത്തെ End of Service Award എന്ന ഐറ്റത്തില്‍ ക്ലിക്ക് ചെയ്യുക.
mol3
(http://www.laboreducation.gov.sa/en/rights-and-duties/end-of-service-award). അതില്‍ ഒന്നാമത്തെ വിഭാഗത്തില്‍ സേവനാനന്തര ആനുകൂല്യം സംബന്ധിച്ചുള്ള വാര്‍ഷിക നിബന്ധനകളാണ് നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ വിഭാഗത്തില്‍ End of Service Award Calculator എന്ന ഐറ്റത്തില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു കാല്‍ക്കുലേറ്റര്‍ ആപ്പ് അടങ്ങിയ പേജിലേക്ക് പ്രവേശിക്കും.
ആ പേജില്‍ വിവധ തരം വിഭാഗങ്ങള്‍ ഉണ്ട്. ഒന്നാമത്തേത് Type of Contract എന്ന വിഭാഗമാണ്‌.  ഇതില്‍ തന്നെ Fixed term Contract Indefinite എന്നും തരം തിരിച്ചിരിക്കുന്നു. ഇതില്‍Fixed term Contract എന്ന വിഭാഗത്തിലാണ് നിങ്ങള്‍ ക്ലിക്ക് ചെയ്യേണ്ടത്.
mol4
രണ്ടാമത്തെ വിഭാഗമായ Reason for End of Service എന്ന വിഭാഗത്തില്‍ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ ഉണ്ടായ കാരണങ്ങളെ സംബന്ധിച്ചാണ് പരാമര്‍ശിക്കുന്നത്. അതായത് സ്വയം രാജി വെക്കുമ്പോഴും തൊഴില്‍ കരാര്‍ സ്വാഭാവികമായി അവസാനിക്കുമ്പോഴും കമ്പനിയില്‍ ജോലി ചെയ്തിട്ടുള്ള വര്‍ഷങ്ങളുടെ കണക്കുകള്‍  അനുസരിച്ച് ഇ.എസ്.ബി യില്‍ വ്യത്യാസം വരാം. ഇതില്‍ നിന്നും അനുയോജ്യമായത് തിരഞ്ഞെടുത്ത് അടുത്ത വിഭാഗത്തിലേക്ക് കടക്കുക.
അടുത്ത വിഭാഗത്തില്‍ നിങ്ങളുടെ പ്രതിമാസ ശമ്പളമാണ് നല്‍കേണ്ടത്. അതിന് ശേഷം അടുത്ത വിഭാഗത്തില്‍ പ്രസ്തുത കമ്പനിയില്‍ ജോലി ചെയ്തിട്ടുള്ള വര്‍ഷങ്ങളും മാസങ്ങളും ദിവസവും നല്‍കണം.
mol5
അതിനു ശേഷം Amount  എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ യഥാര്‍ത്ഥ സേവനാനന്തര ആനുകൂല്യം എത്രയെന്ന് മാനസ്സിലാക്കാന്‍ സാധിക്കും. ഈ സംഖ്യയും കമ്പനി കണക്കാക്കുന്ന സംഖ്യയും തമ്മില്‍ സാരമായ വ്യത്യാസമുണ്ടെങ്കില്‍ ഇതിന്‍റെ കോപ്പി എടുത്ത് നല്‍കുക. ഇ എസ് ബി യെ സംബന്ധിച്ച് തര്‍ക്കം ഉണ്ടാകുമ്പോള്‍ സംശയ നിവാരണം വരുത്താനും ലേബര്‍ ഓഫീസില്‍ പരാതി നല്‍കാനും ഈ സേവനം സഹായകരമാണ്.
ഈ വെബ്‌സൈറ്റില്‍ തൊഴിലാളികള്‍ക്ക് ഉപകാര പ്രദമായ നിരവധി അറിവുകള്‍ കൂടി തൊഴില്‍ മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുണ്ട്.