സൗദിയില്‍ ദുരിതത്തിലായ ഇന്ത്യക്കാരെ ഏറ്റെടുക്കാന്‍ തയ്യാറായി 25 കമ്പനികള്‍

RECRUITERS

 

സൗദി അറേബ്യ: സൗദിയില്‍ ശമ്പളം ലഭിക്കാതെ ദുരിതത്തിലായ ഇന്ത്യക്കാരെ ഏറ്റെടുക്കാന്‍ തയ്യാറായി 25 ഓളം സൗദി കമ്പനികള്‍ മുന്‍പോട്ട്. സ്പോണ്‍സര്‍ഷിപ്പ് മാറ്റവും ഇഖാമ പുതുക്കലും കഴിഞ്ഞാല്‍ ഉടനെ ജോലി നല്‍കാന്‍ തയ്യാറായാണ് കമ്പനികള്‍ മുന്‍പോട്ട് വന്നിട്ടുള്ളത്.
ഇവരുടെ ഇഖാമ പുതുക്കാനും സ്പോണ്‍സര്‍ഷിപ്പ് മാറ്റാനും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മക്ക ശാഖാ ഡയരക്ടര്‍ അബ്ദുള്ള അല്‍ ഒലയാന്‍ ഉറപ്പു നല്‍കി. കോണ്‍സുലെറ്റില്‍ വെച്ച് നടന്ന കമ്പനി ഉടമകളുടെ യോഗത്തിലാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്.
ഇഖാമക്കും സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനും തൊഴിലാളികളോ അവരെ ഏറ്റെടുക്കുന്ന കമ്പനി ഉടമകളോ പണം മുടക്കേണ്ടി വരില്ലെന്ന് അബ്ദുള്ള ഒലയാന്‍ വ്യക്തമാക്കി. ഇത് സംബന്ധമായ എല്ലാ ചിലവുകളും സര്‍ക്കാര്‍ വഹിക്കും. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പ് മാറുന്ന തൊഴിലാളികള്‍ പുതിയ കമ്പനി ഉടമകളുമായി പുതിയ തൊഴില്‍ കരാര്‍ ഒപ്പ് വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിമാസ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഇതില്‍ നിര്‍ബന്ധമായും വ്യക്തമാക്കണം.
കോണ്‍സുലേറ്റിലെ കൂടിക്കാഴ്ചക്ക് ശേഷം കമ്പനി ഉടമകള്‍ ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ജിദ്ദയിലെ ഷുമേസി, ഒജെക്സ്, മക്രോണ ക്യാമ്പുകളില്‍ പോയി തൊഴിലാളികളെ സന്ദര്‍ശിച്ചു. ഔദ്യോഗിക അനുമതി ലഭിച്ചാലുടന്‍ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിക്കാനാണ് കമ്പനികളുടെ തീരുമാനം.    
ഇതിനിടെ ഇന്ത്യയടക്കമുള്ള ശമ്പളം ലഭിക്കാതെ ദുരിതത്തിലായ വിദേശ രാജ്യങ്ങളിലെ മുടങ്ങി കിടക്കുന്ന തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ സൗദി ഭരണാധികാരി രാജാവ് സല്‍മാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പത്തു കോടി റിയാലും അനുവദിച്ചിട്ടുണ്ട്.  

 

You may have missed

Copy Protected by Chetan's WP-Copyprotect.