«

»

Print this Post

സുഷമാ മാജിക് വീണ്ടും….. ഇത്തവണ തുണയായത് ഡല്‍ഹി ദമ്പതികളുടെ ഹണിമൂണ്‍ ആഘോഷത്തില്‍

s1

 

ന്യൂഡല്‍ഹി: ഫൈസാന്‍ പട്ടേല്‍ എന്ന ഡല്‍ഹി സ്വദേശിക്കാണ് സഹായ ഹസ്തവുമായി മിന്നല്‍ വേഗത്തില്‍ സുഷമയുടെ സഹായം എത്തുന്നത്. ഫോട്ടോഗ്രാഫര്‍ ആയി ജോലി നോക്കുന്ന ഫൈസാന്‍ പട്ടേല്‍ അടുത്തിടെയാണ് വിവാഹിതനായത്.
വിവാഹശേഷം ഭാര്യ സനയുമായി ഹണിമൂണിനായി ഇറ്റലിയിലേക്ക് പോകാന്‍ പദ്ധതിയിടുകയും ചെയ്തു. അതിനു വേണ്ടിയുള്ള ടിക്കറ്റും താമസ സ്ഥലവും ബുക്കിങ്ങ് ചെയ്യുകയും ചെയ്തു. ട്രിപ്പിന് രണ്ടു ദിവസം മുന്‍പാണ് ഭാര്യ സനയുടെ പാസ്പോര്‍ട്ട് കാണാതായതായി ശ്രദ്ധയില്‍ പെടുന്നത്. യാത്രക്ക് മുന്പായി ഡ്യൂപ്ലിക്കറ്റ് പാസ്പോര്‍ട്ട് ഒരു കാരണവശാലും ലഭ്യമാകില്ലെന്ന് വ്യക്തമായതോടെ സമ്പാദ്യത്തില്‍ നിന്ന് വലിയൊരു തുക മാറ്റ വെച്ചാണ് ടിക്കറ്റും മറ്റു സൗകര്യങ്ങളും ഒരുക്കിയത് എന്നതിനാല്‍ അവസരം നഷ്ടമാക്കാതെ ഫൈസാന്‍ ഒറ്റയ്ക്കായാലും പോകണമെന്ന് സന നിര്‍ബന്ധം പിടിച്ചു.
മനസ്സില്ലാ മനസ്സോടെ സമ്മതിച്ച ഫിസാന്‍ ഭാര്യയുടെ പാസ്പോര്‍ട്ട് നഷ്ടപെട്ട വിവരവും ഒറ്റയ്ക്ക് ഇറ്റലിയിലേക്ക് പോകേണ്ടി വരുമെന്ന വിവരം ട്വീറ്റ് ചെയ്യുകയായിരുന്നു. അതിനു പുറമേ ഫ്ലൈറ്റില്‍ ഒറ്റക്കിരിക്കുന്ന ഫോട്ടോയും ഒപ്പം ഭാര്യയുടെ സീറ്റില്‍ സനയുടെ ഫോട്ടോയും പതിപ്പിച്ചു എടുത്ത ഫോട്ടോയും ട്വിറ്ററിലൂടെ പോസ്റ്റ്‌ ചെയ്തു. പോസ്റ്റില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനേയും ടാഗ് ചെയ്തു. മന്ത്രിയില്‍ നിന്നും പ്രതികരണം ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷ പുലര്താതെയാണ് ടാഗ് ചെയ്തത്. 
എന്നാല്‍ ഇരുവരെയും അത്ഭുതപ്പെടുത്തി കൊണ്ട് സുഷമ സ്വരാജ് ട്വിറ്ററിലൂടെ ഫൈസാന്റെ സന്ദേശത്തിനു മറുപടി നല്‍കുകയായിരുന്നു. ഫൈസാന്റെ ഭാര്യയോട് തന്നെ ബന്ധപ്പെടാന്‍ പറയണമെന്നും അടുത്ത ദിവസം തന്നെ ഡ്യൂപ്ലിക്കറ്റ് പാസ്പോര്‍ട്ട് തയ്യാറാക്കി നല്‍കുമെന്നും സുഷമ ട്വീറ്റ് ചെയ്തു.

s2

s3

മന്ത്രിയില്‍ നിന്നും ഇത്തരമൊരു ചെറിയ കാര്യത്തിന് ഉടന്‍ പ്രതികരണം ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും മന്ത്രിയുടെ പ്രതികരണം തന്നെ അല്ഭുതപ്പെടുതിയെന്നും ഫൈസാന്‍ പട്ടേല്‍ പറയുന്നു.

 

Permanent link to this article: http://pravasicorner.com/?p=19311

Copy Protected by Chetan's WP-Copyprotect.