«

»

Print this Post

കാലതാമസമില്ലാതെ യാത്രക്കാര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ മാതൃകയായി എമിരേറ്റ്സ് എയര്‍ലൈന്‍സ്

emirates fb

 

യു.എ.ഇ/ദുബൈ: കഴിഞ്ഞയാഴ്ച അപകടത്തില്‍ പെട്ട തിരുവനന്തപുരം – ദുബൈ വിമാനത്തില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം എമിരേറ്റ്സ് എയര്‍ലൈന്‍സ് അധികൃതര്‍ തീരുമാനിച്ചു. നഷ്ട പരിഹാരം നല്‍കുന്നത് സംബന്ധിച്ച സന്ദേശം അന്ന് യാത്ര ചെയ്ത എല്ലാ യാത്രക്കാര്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്.
ഓരോ യാത്രക്കാരനും അനുഭവിച്ച മാനസിക സംഘര്‍ഷത്തിന് 5,000 ഡോളര്‍ വീതമാണ് നല്‍കുക. ലഗേജുകള്‍ക്ക് 2,000 ഡോളര്‍ വീതം അധികമായും നല്‍കും. ഇതോടെ ഓരോ യാത്രക്കാരനും നാലര ലക്ഷത്തില്‍ അധികം രൂപയോളം ലഭിക്കും.
അപകടം സംഭവിച്ച വിമാനത്തില്‍ യാത്ര ചെയ്തതിന്‍റെ രേഖകളോ തിരിച്ചറിയാനുള്ള രേഖകളോ അയച്ചു കൊടുക്കാനാണ് യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. രേഖകള്‍ ലഭിച്ചാല്‍ ഉടന്‍ നഷ്ട പരിഹാരം വിതരണം ചെയ്യും. 

Permanent link to this article: http://pravasicorner.com/?p=19319

Copy Protected by Chetan's WP-Copyprotect.